തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. 15 ഓളം ബാലറ്റുകള്‍ കാണാനില്ലെന്നാരോപിച്ച് കെഎസ്‌യു- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സെനറ്റ് വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു.
സെനറ്റ് ഹാളിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹം നിലയുറിപ്പിച്ചിട്ടുണ്ട്. ബാലറ്റുകള്‍ കാണാതായ സാഹചര്യത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യു പ്രവര്‍ത്തകരുടെ ആവശ്യം. എന്നാല്‍ ബാലറ്റ് പേപ്പര്‍ മുക്കിയത് കെഎസ്‌യു ആണെന്ന് എസ്എഫ്‌ഐയും ആരോപിച്ചു.
രാത്രി വൈകിയും സംഘര്‍ഷം തുടരുകയാണ്. എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സര്‍വകലാശാലയുടെ മുന്നില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചിരുന്നു. അതിന് ശേഷമാണ് സെനറ്റിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണല്‍ രണ്ട് റൗണ്ട് കഴിഞ്ഞപ്പോഴാണ് സംഘര്‍ഷത്തിന് തുടക്കമായത്.
Home News Breaking News കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം… ബാലറ്റുകള്‍ കാണാനില്ലായെന്ന് ആരോപണം