മൈനാഗപ്പള്ളിയില്‍ യുവതിയെ കാര്‍ കയറ്റി കൊന്ന സംഭവം: ഡോ ശ്രീക്കുട്ടിക്ക് ജാമ്യം

Advertisement

മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ കാര്‍ കയറ്റി മൈനാഗപ്പള്ളി പഞ്ഞിപുല്ലുംവിളയില്‍ കുഞ്ഞുമോള്‍ (47)നെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാംപ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. നരഹത്യ കുറ്റം ശ്രീക്കുട്ടിക്ക് എതിരെ നിലനില്‍കുന്നതല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. കാറിന്റെ പിന്‍സീറ്റിലായിരുന്ന ശ്രീക്കുട്ടി ഒരു തരത്തിലുമുള്ള പ്രേരണയും ചെയ്തിട്ടില്ലെന്നും ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ സ്വയം കാര്‍ മുന്നോട്ട് എടുത്തതാണെന്നുമായിരുന്നു പ്രതിഭാഗം വാദം.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ നിയാസും പ്രതിക്കുവേണ്ടി അഭിഭാഷകരായ സി. സജീന്ദ്രകുമാര്‍, ലിഞ്ജു സി. ഈപ്പന്‍, സിനി പ്രദീപ്, അതിര കൃഷ്ണന്‍, വിഷ്ണുപ്രിയ, ലക്ഷ്മി കൃഷ്ണ, ആര്യ കൃഷ്ണന്‍ എന്നിവര്‍ ഹാജരായിരുന്നു. കുഞ്ഞുമോളുടെ വീട്ടുകാര്‍ക്കു വേണ്ടി അനൂപ് കെ ബഷീര്‍, സുരേഷ് കണിച്ചേരി എന്നിവരും കോടതിയില്‍ ഹാജരായി.
15ന് വൈകിട്ട് അഞ്ചേമുക്കാലോടെ മൈനാഗപ്പള്ളി ആനൂര്‍ക്കാവിലായിരുന്നു അപകടം. ഇടക്കുളങ്ങര പുന്തല തെക്കതില്‍ മുഹമ്മദ് അജ്മല്‍ ആണ് ഒന്നാം പ്രതി. അജ്മലിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മനപൂര്‍വമായ നരഹത്യക്കാണ് ഇരുവര്‍ക്കും എതിരെ കേസ് എടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here