അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍….

Advertisement

ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസത്തെ പ്രത്യേക പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ റിമാന്‍ഡില്‍. അല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തുവെന്ന് തെലങ്കാന പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. താരത്തിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം തെലങ്കാന ഹൈക്കോടതി പരിഗണിക്കുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചത്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജിനും സാന്‍വിക്കും ഒപ്പമായിരുന്നു രേവതി പുഷ്പ പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. ഇതിനിടെ അല്ലു അര്‍ജുന്‍ അപ്രതീക്ഷിതമായി തിയറ്ററിലേക്ക് എത്തുകയും ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു. തിയറ്ററിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും മകന്‍ ശ്രീതേജും കുഴഞ്ഞുവീഴുകയായിരുന്നു. രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം അല്ലുവിന്റെ അറസ്റ്റിന് പിന്നാലെ തെലങ്കാന സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയരുകയാണ്. അറസ്റ്റില്‍ രേവന്ത് റെഡ്ഢി സര്‍ക്കാരിനെതിരെ ബിജെപിയും ടിആര്‍എസും സിനിമ പ്രവര്‍ത്തകരും രംഗത്തെത്തി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here