വാഹനം ഓടിക്കുമ്പോൾ ഡ്രൈവർന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?

Advertisement

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർന്മാർ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? ഡ്രൈവർന്മാരുടെ അറിവില്ലായ്മ മുതൽ അശ്രദ്ധ വരെ അപടകടത്തിന് ഇടയാക്കുന്നുണ്ട്.

അപകടകരമായി വാഹനം ഓടിക്കാൻ എന്തെല്ലാമാണ് നാം ശ്രദ്ധിക്കേണ്ടത്.ഡ്രൈവിംഗ് ഒരു കലയാണ്.അത് മനോഹരമായി ചെയ്യേണ്ടതാണ്.ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾ വരുത്തിവെച്ചേക്കാം.പൊതുനിരത്തുകളിൽ വാഹനo പിന്നോട്ടോടിക്കാൻ ശ്രമിക്കരുത്. അത്യാവശ്യഘട്ടങ്ങളിൽ പിന്നോട്ടെടുക്കുമ്പോൾ അതീവ ജാഗ്രത ഉണ്ടാകണം .

കുട്ടികളെ മുൻസീറ്റുകളിൽ ഇരുത്താതിരിക്കാൻ ശ്രമിക്കുക. ചെറിയ കുട്ടികൾക്കു പ്രത്യേക സീറ്റ് ഒരുക്കാം.

വാഹനം തകരാറിലായാൽ എമർജൻസി റിഫ്ലക്ടീവ് ട്രയാംഗിൾ റോഡിൽ വച്ച് അപകട മുന്നറിയിപ്പു നൽകണം. റോഡിൽ കല്ലെടുത്തു വയ്ക്കുകയോ വാ ഹനത്തിൽ മരച്ചില്ല കെട്ടിവയ്ക്കുകയോ ചെയ്താൽ കൂടുതൽ അപകടസാധ്യത.

രാത്രിയാത്രയിൽ വാഹനത്തി ന്റെ ഹെഡ്‌ലൈറ്റ് ലോ ബീമിൽ ആക്കുക. അത്യാവശ്യഘട്ടങ്ങ ളിൽ മാത്രമേ ഹൈ ബീം ആക്കാവൂ. എതിരെ വരുന്ന വാഹനം 200 മീറ്ററെങ്കിലും അടുത്തെ ത്തിയാൽ തീർച്ചയായും ഹെഡ്‌ലൈറ്റ് ഡിം ചെയ്യണം. ബ്ലാക്ക് സ്പോട്ടുകളായി കണ്ടെത്തിയിട്ടുള്ള സ്‌ഥലങ്ങളി ലൂടെ പോകുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക. നിങ്ങളുടെ കുറ്റംകൊണ്ടല്ലെങ്കിൽ പോലും അപകടം വരാവുന്ന ഇടങ്ങളാണത്