തൃക്കാക്കരയില്‍ എന്‍സിസി ക്യാംപിനിടെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ… പ്രതിഷേധം… സംഘർഷാവസ്ഥ

Advertisement

കൊച്ചി തൃക്കാക്കരയില്‍ എന്‍സിസി ക്യാംപിനിടെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നാല്‍പതോളം വിദ്യാര്‍ഥികളെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൂന്നു ദിവസം മുൻപ് ആരംഭിച്ച ക്യാമ്പിൽ 600 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. തൃക്കാക്കര കെ.എം.എം. കോളജിൽ ആണ് ക്യാംപ് നടന്നത്. 
അതേസമയം, ക്യാംപ് നിര്‍ത്തേണ്ട സാഹചര്യമില്ലെന്ന് 21 കേരള ബറ്റാലിയന്‍ അധികൃതര്‍ ആദ്യം അറിയിച്ചു. എന്നാല്‍ പിന്നീട് ക്യാംപ് അവസാനിച്ചതായി എസിപി പറഞ്ഞു. 
ക്യാംപില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് നിര്‍ജലീകരണം സംഭവിച്ചു. 75 കുട്ടികള്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. 
ഇതിനിടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. എന്‍.സി.സി ക്യാംപ് നടക്കുന്ന തൃക്കാക്കരയിലെ കോളജിനു മുന്നിലാണ് പ്രതിഷേധിച്ചത്. കുട്ടികള്‍ക്ക് കുടിവെള്ളം നല്‍കിയില്ലെന്നും ക്യാംപ് അധികൃതര്‍ കൃത്യമായ വിവരം നല്‍കുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. രക്ഷിതാക്കള്‍ ഗേറ്റ് തകര്‍ത്ത് അകത്തു കയറുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here