സന്തോഷ് ട്രോഫി കിരീടം ബംഗാളിന്

Advertisement

ഹൈദരബാദ്: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച് ബംഗാള്‍ കിരീടം നേടി. കളിയുടെ അധിക സമയത്ത് നേടിയ ഗോളിലാണ് ബംഗാളിന്റെ വിജയം. റോബി ഹന്‍സ്ദയാണ് ബംഗാളിനായി ഗോള്‍ നേടിയത്. ഇതോടെ 33 സന്തോഷ് ട്രോഫി കീരീടങ്ങള്‍ ബംഗാള്‍ സ്വന്തം പേരിലെഴുതി.
ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ അവസാന സമയത്തായിരുന്നു ബംഗാള്‍ വിജയഗോള്‍ നേടിയത്.
58-ാം മിനിറ്റില്‍ ബംഗാളിന്റെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. 62-ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ബംഗാളിന് വീണ്ടും ഫ്രീകിക്ക് ലഭിച്ചു. പക്ഷേ അതും ലക്ഷ്യം കണ്ടില്ല. 83-ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. അധികമായി അനുവദിച്ച ആറ് മിനിറ്റിലായിരുന്നു വിജയഗോള്‍. 94-ാം മിനിറ്റില്‍ പോയ്ന്റ് ബ്ലാങ്ക് റേഞ്ചില്‍ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാളിന് 33-ാം കിരീടം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here