കൊല്ലം ചടയമംഗലത്ത് വാഹനാപകടം. അപകടത്തിൽ രണ്ടുപേർ മരിച്ചു. ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മഹാരാഷ്ട്ര രജിസ്ട്രേഷൻ കാറും തിരുവനന്തപുരം ഭാഗത്തുനിന്ന് എറണാകുളത്തേക്ക് പോയ ടൂറിസ്റ്റ് ബസ് കുട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കുട്ടികൾക്കുൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി എം സി റോഡിൽ ചടയമംഗലം നെട്ടേത്തറയിൽ 11:30ഓടെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത് നാഗർകോവിൽ രാധാപുരം സ്വദേശികളാണ്. ശരവണൻ,ഷണ്മുഖൻ ആചാരി (70) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ മൂന്നുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.