കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെതാണ് വിധി. സിബിഐക്ക് പകരം കണ്ണൂർ ഡിഐജിയുടെ മേൽനോട്ടത്തിലുള്ള സംഘം കേസ് അന്വേഷിക്കണം എന്ന് കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണു ഹർജി പരിഗണിച്ചത്. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സിബിഐ അന്വേഷണം വേണമെന്നാണു ഹർജിക്കാരിയുടെ ആവശ്യം. കോടതി നിർദേശിച്ചാൽ ഏറ്റെടുക്കാമെന്ന് സിബിഐയും അറിയിച്ചിരുന്നു.