സംസ്ഥാന സ്‌കൂള്‍ കലോത്സവം; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കലാകിരീടം തൃശൂരിന്

Advertisement

തിരുവനന്തപുരം: തലസ്ഥാനത്ത് കലാപൂരം കൊടിയിറങ്ങുമ്പോള്‍ കിരീടത്തില്‍ മുത്തമിട്ട് തൃശൂര്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പ് കരസ്ഥമാക്കിയത്. 1008 പോയിന്റാണ് തൃശൂര്‍ നേടിയത്. 1999ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂര്‍ അവസാനമായി കിരീടം നേടിയത്.
1007 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. നിലവിലെ ജേതാക്കളായ കണ്ണൂര്‍ 1003 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.
വൈകുന്നേരം അഞ്ചിനാണ് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ (എംടി-നിള) സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡിസതീശന്‍ ഉദ്ഘാടനം ചെയ്തു. നടന്‍മാരായ ആസിഫ് അലിയും ടൊവിനോ തോമസും മുഖ്യാതിഥികളായി. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിച്ചു.
സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും രണ്ടു പതിറ്റാണ്ടായി കലോത്സവ പാചകത്തിനു നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും ആദരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here