പൂയപ്പള്ളി: കൊട്ടറ മീയ്യണ്ണൂരില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. കൊല്ലത്ത് നിന്നും കുളത്തുപ്പുഴക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാടെ മറിയുകയായിരുന്നു. റോഡിന് പകുതിയോളം ഭാഗത്തായി വണ്ടി മറിഞ്ഞ് കിടന്നതിനാല്‍ വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഏറെ നേരത്തെ ശ്രമഫലമായാണ് ഗതാഗതം നിയന്ത്രണ വിധേയമാക്കിയത്. ബസിന്റെ ആക്‌സില്‍ ഒടിഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.