ഈയാഴ്ച നിങ്ങൾക്കെങ്ങനെ? ജനുവരി 12 മുതൽ 18 വരെ എല്ലാ നക്ഷത്രക്കാരുടേയും സമ്പൂർണഫലം

Advertisement

അശ്വതി

രാഹു ഒഴികെ എല്ലാ ഗ്രഹങ്ങളും അനുകൂലഭാവത്തിൽ സഞ്ചരിക്കുകയാൽ സാഹചര്യം ഇണങ്ങുന്നതാവും. പുതിയ പദ്ധതികൾ സധൈര്യം ഏറ്റെടുക്കുവാൻ കഴിയുന്നതാണ്. ഭോഗസുഖം ഉണ്ടാവും. ധനക്ലേശത്തിന് പരിഹാരം പ്രതീക്ഷിക്കാം. കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള സഹകരണം ഉണ്ടായിരിക്കും. വാരമദ്ധ്യത്തിൽ ദേഹക്ഷീണം, അമിതാദ്ധ്വാനം ഇവ സാധ്യതകൾ.

ഭരണി
കാലാവസ്ഥാജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. മുൻകാല നിക്ഷേപങ്ങളിൽ നിന്നു നേട്ടം. കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും.രോഗഗ്രസ്തർക്ക് കുറച്ചൊക്കെ ആശ്വാസമുണ്ടാവും. ബന്ധുജനങ്ങളെ സന്ദർശിച്ചേക്കും. പഠനത്തിലെ ഉദാസീനതയ്ക്ക് മാറ്റമുണ്ടാവും.

കാർത്തിക

ദാമ്പത്യത്തിൽ അനുരഞ്ജനം ആവശ്യമാകുന്നതാണ്. ബിസിനസ്സ് യാത്രകൾ കൊണ്ട് ഗുണം വരും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഏറ്റവും ആത്മാർത്ഥത പുലർത്തുന്നതാണ്.നവീന ഇലക്ട്രോണിക് ഉല്പന്നങ്ങൾ/ഗൃഹോപകരണങ്ങൾ വാങ്ങുന്നതാണ്.ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത.

രോഹിണി

ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. ധനലാഭത്തിനു സാധ്യത. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.അധികാരികളുടെ പ്രീതി നേടാനാവും. വ്യാപാര-വ്യവസായ മേഖലയിൽ കഠിനാധ്വാനം
വേണ്ടി വരുന്നതാണ്. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്ന രീതി വിജയിക്കില്ല.

മകയിരം

വ്യക്തിപരമായ ആലസ്യം നീങ്ങും. സ്വത്തു സംബന്ധിച്ച വ്യവഹാരങ്ങൾ പിൻവലിച്ചേക്കും.സ്നേഹിക്കുന്നവരില്‍ നിന്ന് എതിര്‍പ്പ് നേരിടും. പ്രശ്നപരിഹാരത്തിനായി സുഹൃത്തുക്കളുടെ സഹായം തേടേണ്ടി വരും. മംഗളകർമ്മങ്ങളിൽ /വിരുന്നുകളിൽ പങ്കെടുക്കുന്നതാണ്. ദൈവിക സമർപ്പണങ്ങൾ പൂർത്തിയാക്കും

തിരുവാതിര

സുഖഭക്ഷണയോഗവും ആവശ്യത്തിന് വിശ്രമവും ലഭിക്കുന്നതാണ്. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ജോലിഭാരം കൂടുന്നതായിരിക്കും. പല ചുമതലകളും തൃപ്തികരമായി പൂർത്തികരിക്കാൻ സാധിച്ചേക്കില്ല. സഹപ്രവർത്തകരെ ആശ്രയിക്കേണ്ട സ്ഥിതി വന്നേക്കും
ദീര്‍ഘദൂര യാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. പുണ്യസ്ഥല സന്ദര്‍ശനം നടത്തും.

പുണർതം

മുൻകൂട്ടി തീരുമാനിച്ചതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല.ജീവിതപങ്കാളിയില്‍ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. പ്രണയബന്ധിതര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം .മകൻ്റെ ആവശ്യങ്ങൾ ഉയരുന്നതിൽ വിഷമിക്കും. സ്വന്തം സംരംഭങ്ങളിൽ നിന്നും ധനലാഭം സാമാന്യമായിട്ടാവും.അമിത ആത്മവിശ്വാസം പലപ്പോഴും ആപത്തായിത്തീരും. ജന്മനക്ഷത്രത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ദേഷ്യം നിയന്ത്രിക്കണം.

പൂയം

കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കാം.പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ കുടുംബത്തിൻ്റെയോ സുഹൃത്തുക്കളുടേയോ അഭിപ്രായം തേടുന്നത് നന്നായിരിക്കും. വീടുവിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാവാം. ഭോഗസുഖമുണ്ടാവും ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതി വര്‍ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം.

ആയില്യം

ചെലവ് കൂടുന്നതാണ്. ആകസ്മിക യാത്രകൾ വേണ്ടി വന്നേക്കും. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പലതരം സന്തോഷങ്ങൾ ഉണ്ടാകും. സുഖഭക്ഷണ യോഗം, ശുഭവാർത്താ ശ്രവണം ഇവ സാധ്യതകൾ.
വ്യവഹാര വിജയം നേടും. മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ഇരുചക്ര വാഹനമോടിക്കുന്നവർ അധിക ശ്രദ്ധ പുലർത്തുക. ചെറിയ പരിക്ക്, വാഹനത്തിന് അറ്റകുറ്റപ്പണികൾ എന്നിവയ്ക്ക് സാധ്യത.

മകം

ഞായറും തിങ്കളും ശുഭാനുഭവങ്ങൾ വരും. കുടുംബത്തോടൊപ്പം ഉല്ലാസ യാത്രക്ക് സാധ്യതയുണ്ട്. ധനലാഭം ഉണ്ടാകുമെങ്കിലും അധികച്ചെലവുകൾ വന്നേക്കാം. ഏതുതരത്തിലുള്ള തടസ്സങ്ങളും തരണം ചെയ്യുവാൻ സാധിക്കും. പെരുമാറ്റത്തിലൂടെ അന്യരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണം ലഭിക്കും. സഹായവാഗ്ദാനം മുടങ്ങിയേക്കും.

പൂരം

ഈയാഴ്ച അത്ര നല്ലതല്ല.കാര്യതടസ്സം, അനാരോഗ്യം, അപ്രതീക്ഷിത ധനനഷ്ടം, തൊഴിൽരംഗത്ത് അരിഷ്ടതകൾ എന്നിവ ഉണ്ടാകാ .പ്രണയബന്ധം ദൃഢമാകുന്നതാണ്. ബിസിനസ്സ് വളർത്താൻ കൂടുതൽ പണിയെടുക്കേണ്ട സ്ഥിതിയുണ്ടാവും. സ്വകാര്യസ്ഥാപനത്തിൽ താല്കാലിക ജോലി ലഭിക്കുന്നതാണ്. വാരാന്ത്യ ദിവസങ്ങളാവും കൂടുതൽ ഗുണകരം.

ഉത്രം

ആഢംബരവസ്തുക്കൾ വാങ്ങും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‍പം കൂടി നീട്ടിവയ്ക്കുന്നതുത്തമം. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്. ദീര്‍ഘയാത്രകൾ ഒഴിവാക്കുക. ബന്ധുജന സഹായം ലഭിക്കില്ല. രാഷ്ട്രീയ പ്രവർത്തനത്തിലെ എതിർപ്പുകളെ അവഗണിക്കുന്നതാണ്. പഠിച്ച വിദ്യാലയം സഹപാഠികൾക്കൊപ്പം സന്ദർശിക്കാൻ സന്ദർഭം ലഭിക്കും. തൊഴിലിൽ നിന്നും അധിക വരുമാനം കൈവരാം.

അത്തം

പ്രവർത്തന മേഖലയിൽ അവിചാരിത നഷ്ടം.ചുമതലകൾ പകരക്കാരെ ഏല്പിക്കുന്നത് കരുതലോടെ വേണം. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയും. സർക്കാർ ജീവനക്കാര്‍ക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കും. വിവാഹ ആലോചനകളിൽ തീരുമാനം ഉണ്ടാകും.

ചിത്തിര

ആത്മവിശ്വാസം വർദ്ധിക്കും. മുതൽ മുടക്കുകൾ ലാഭകരമാവും. വരവുചെലവു സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. മത്സരപ്പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം. തൊഴിൽപരമായ നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്നവർക്ക് വീട്ടുകാരിൽ നിന്ന് അംഗീകാരം ലഭിക്കും. സന്താനങ്ങൾക്ക് ഉയർച്ചയുണ്ടാകും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം പ്രതീക്ഷിക്കാം. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ മിതത്വം പാലിക്കുന്നത് നല്ലതാണ്.

ചോതി

ഉപകാരം ചെയ്തു കൊടുത്തവർ നന്ദികേടു കാട്ടുന്നതിൽ വിഷമമുണ്ടാവും. പ. മകൻ്റെ പഠനത്തിലുള്ള ഉയർച്ചയിൽ സന്തോഷമുണ്ടാകും. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങും. നേരത്തേ അലട്ടികൊണ്ടിരുന്ന രോഗത്തിന് ആശ്വാസമുണ്ടാവും.
നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള്‍ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും.

വിശാഖം

ധനപരമായ ഞെരുക്കത്തിന് അയവ് വരാനിടയുണ്ട്. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലുകളിൽ ഉയർച്ച ഉണ്ടാകും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം വർധിക്കും. സ്ത്രീകളുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. മകൻ്റെ വാക്കുകൾ സ്വീകരിക്കുന്നതാണ്. മുടങ്ങിയ വായ്പകളുടെ തിരിച്ചടവ് പുനരാരംഭിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുള്ള അറിയിപ്പ് പ്രതീക്ഷിക്കാം.

അനിഴം

ദാമ്പത്യത്തിൽ പ്രണയാനുഭവങ്ങൾ കൂടും.
മത്സരപ്പരീക്ഷ, ഇന്റർവ്യൂ ഇവയില്‍ മികച്ച പ്രകടനം, തൊഴിൽ ലാഭം എന്നിവയുണ്ടാകും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ധിക്കും. നിബന്ധനകൾ മനസ്സിലാക്കി വേണം കരാറുകളിൽ ഒപ്പുവെക്കാൻ . തുടർ പഠനത്തിനുള്ള ആലോചന സംബന്ധിച്ച് ഉചിതമായ തീരുമാനം ഉണ്ടാവും. ബിസിനസ്സിൽ ലാഭം ഉയരുന്നതായിരിക്കും.

തൃക്കേട്ട

വിവാഹമാലോചിക്കുന്നവര്‍ക്ക് അനുകൂല ബന്ധങ്ങൾ ലഭിക്കും. സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് മികച്ച ലാഭം. സഹോദരരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. വിദ്യാർത്ഥികൾക്ക് അന്യദേശത്ത് പഠിക്കുന്നതിനുള്ള ധനസഹായം അനുവദിച്ചു കിട്ടാം. ഞായർ, തിങ്കൾ ദിവസങ്ങളിൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ബന്ധുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും.

മൂലം

ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ബന്ധുക്കൾ വഴി കാര്യപ്രാപ്തിയുണ്ടാകും.ധനപരമായി ഞെരുക്കം വരാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിൽ കരുതൽ വേണം. മറ്റുള്ളവരുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യതയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക.

പൂരാടം

തടസ്സങ്ങൾ മാറി അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള വാരമാണ്.ആഗ്രഹിച്ച ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങാൻ സാധിക്കും. ബന്ധുക്കളുടെ പിണക്കം തീരുന്നതാണ്. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും. മുൻ പരിചയമില്ലാവരിൽ നിന്ന് സഹായങ്ങൾ സ്വീകരിക്കാതിരിക്കുക
കൂട്ടുബിസിനസ്സിൽ ലാഭംവരാം. തൊഴിൽപരമായ യാത്രകൾ ഗുണം ചെയ്യുന്നതാണ്. വാരമധ്യത്തിലെ ദിവസങ്ങളിൽ എല്ലാക്കാര്യങ്ങളും ശ്രദ്ധയോടെ വേണം നിർവഹിക്കാൻ.

ഉത്രാടം

കുറച്ചു പ്രയത്നം കൊണ്ട് കൂടുതൽ നേടാൻ കഴിഞ്ഞേക്കും. സഹപ്രവർത്തകരുമായി ചർച്ചകൾ നടത്തി തീരുമാനം കൈക്കൊള്ളും. വിവാദങ്ങളിൽ നിന്ന് തലയൂരുന്നതാണ്. വിവാഹമാലോചിക്കുന്നവർക്കു മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അന്യര്‍ ഇടപെടുന്നതു മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത. ബിസിനസിൽ ചെറിയ തിരിച്ചടികൾ.ഗാർഹിക കാര്യങ്ങളിൽ ശ്രദ്ധക്കുറവ് സംഭവിക്കാം.

തിരുവോണം

ഗുണദോഷ സമ്മിശ്രമായിരിക്കും
ഈയാഴ്ച. അയൽക്കാരുമായുള്ള തർക്കങ്ങളിൽ പരിഹാരമുണ്ടാവും.
സുഹൃത് സമാഗമം, ഷോപ്പിംഗ്, വിശിഷ്ട ഭക്ഷണം ഇവയുണ്ടാവും. വിവാഹാലോചനകൾ തീരുമാനത്തിലെത്തും. കടങ്ങൾ വീട്ടുവാനും പണയ ഉരുപ്പടികൾ തിരിച്ചെടുക്കുവാനും സാധിക്കും.തൊഴിലന്വേഷകര്‍ക്ക് നല്ല ഫലമുണ്ടാകും.കരാർ പണികൾ നീട്ടിക്കിട്ടാനിടയുണ്ട്. സന്താനങ്ങളുടെ പഠനപുരോഗതി സന്തോഷിപ്പിക്കും. വെള്ളി, ശനി ദിവസങ്ങൾ അത്ര നല്ലതല്ല.

അവിട്ടം

ബിസിനസ്സ് ചുമതലകൾ മറ്റുള്ളവരെ ഏല്പിക്കുന്നത് ഗുണകരമാവില്ല.
കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാൻ സാധ്യത. അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും.ബന്ധുകലഹത്തിൽ പക്ഷം പിടിക്കുന്നത് ദോഷകരമായേക്കും. കരാറുകളിൽ തീരുമാനം നീണ്ടേക്കാം. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കടം വാങ്ങേണ്ടിവരും. യാത്രകള്‍ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാൻ സാധ്യത. തൊഴിൽപരമായും വാരം നന്നല്ല.

ചതയം

വസ്ത്രങ്ങൾ പാരിതോഷികമായി ലഭിക്കാം. ഉദ്യോഗസ്ഥർക്ക് സ്വസ്ഥമായിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടായേക്കില്ല.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതിയുണ്ടാകും. മാതൃസ്ഥാനത്തുള്ളവർക്ക് ഉണ്ടായിരുന്ന അരിഷ്ടതകൾ ശമിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. വീടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാവും. മകൻ്റെ നിർബന്ധമായ ആവശ്യങ്ങൾ നടത്തേണ്ടി വന്നേക്കും. പ്രണയികൾക്ക് സന്തോഷിക്കാൻ സാഹചര്യം വന്നു ചേരുന്നതാണ്.

പൂരുരുട്ടാതി

യാത്രകള്‍ കൂടുതലായി വേണ്ടിവരും.പൂർവ്വിക സ്വത്തുക്കളിൽ നിന്നും കുറച്ചൊക്കെ ആദായം വന്നെത്തും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേരം കണ്ടെത്തും. ദാമ്പത്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരും. കലാകാരന്മാർക്ക് ദൂരസ്ഥലങ്ങളിൽ നിന്നും അവസരം തേടി വരുന്നതാണ്. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമുണ്ടാകും. ആഗ്രഹങ്ങൾ നിറവേറും. ധനസമ്പാദനത്തിനുള്ള വഴികൾ തുറന്നു കിട്ടും. മുൻകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം.

ഉത്രട്ടാതി

ശത്രുത പുലർത്തിയവർ മിത്രങ്ങളായേക്കും.മാനസിക നിരാശ മാറും. ധനപരമായ വിഷമതകൾ ശമിക്കും.വിദേശത്തു പോകാനുള്ളവർക്ക് നടപടികളിലെ കാലതാമസം നീങ്ങിയേക്കും. ബിസിനസ്സിൽ സാമാന്യമായ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാന്‍ ഇടയുണ്ട്. ചികിത്സകളിൽ കഴിയുന്നവർക്ക് ആശ്വാസം. പ്രവർത്തന രംഗത്ത് സമാധാനമുണ്ടാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് സന്ദർഭമുണ്ടാവും.

രേവതി

വാക്കുകൊണ്ട് കീർത്തിയും, പ്രവൃത്തികൊണ്ട് ലാഭവും വരുന്നതാണ്.ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും.അന്യരുടെ ധനം ഉപയോഗിച്ച് പുതുസംരംഭങ്ങളിൽ ഏർപ്പെടുന്നത് അഭിലഷണീയമാവില്ല. ഗൃഹാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. ചന്ദ്രകുജയോഗം മനക്ലേശം സൃഷ്ടിക്കാം. മാതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ശ്രമിച്ചാലും
ചെലവുചുരുക്കാൻ കഴിഞ്ഞേക്കില്ല. വാരാന്ത്യ ദിവസങ്ങൾ കൂടുതൽ മേന്മയുള്ളതാവും . മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here