നെടുമങ്ങാട്: കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് വിനോദ സഞ്ചാരത്തിന് പോയ ടൂറിസ്റ്റ് ബസ് നെടുമങ്ങാട് ഇരിഞ്ചയത്തിനടുത്ത് വളവിൽ മറിഞ്ഞ് ഒരാൾ മരിച്ചു. 60 വയസുള്ള ഒരു സ്ത്രീയാണ് മരിച്ചത്.മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്.ബസിൽ 49 പേർ ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. രാത്രി 10.30 ഓടെയായിരുന്നു അപകടം.ജനവാസ മേഖലയിലെ റോഡിൽ അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.