അശ്വതി
:സുഖവും സന്തോഷവും നിറഞ്ഞ വാരമാണ്. ബിസിനസില്‍ നിന്നു നേട്ടം. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽ നിന്നു ധന ലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളും. വെള്ളി, ശനി ദിവസങ്ങളിൽ വാഹന ഉപയോഗം, ധന വിനിയോഗം എന്നിവയിൽ കരുതൽ വേണം. സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും.
ഭരണി
മനസ്വസ്ഥതയുണ്ടാകും. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും.ഉദ്യോഗക്കയറ്റം ഉണ്ടാകും. കുടുംബ ജീവിതത്തിൽ സ്വസ്ഥതയുണ്ടാകും . പ്രണയികൾക്ക് ഏറെ സന്തോഷിക്കാനാവും.മനസ്സിനു സന്തോഷം നല്‍കുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. വാരാന്ത്യ ദിനങ്ങൾക്ക് മേന്മ കുറയും. ആരോഗ്യക്ലേശം അനുഭവപ്പെടാം. കടം കൊടുത്ത പൈസ തിരികെ കിട്ടും.
കാർത്തിക
അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. കാര്യങ്ങൾ എളുപ്പത്തിൽ നടക്കും.ഔദ്യോഗിക രംഗത്ത് ചുമതലകൾ കൂടുന്നതാണ്. കച്ചവടത്തിൽ ഉയർച്ചയുണ്ടാകും.ഗൃഹനിർമാണം പൂർത്തീകരിക്കും. വിദേശത്തു നിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. ബുധൻ, വ്യാഴം ദിവസങ്ങളിൽ മന്ദത അനുഭവപ്പെടും.
രോഹിണി
വാരത്തിന്റെ തുടക്കത്തിൽ വൈകാരികമായ ഒട്ടനവധി മൂഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടാവും. അതുപോലെ തന്നെ തുടക്ക ദിവസങ്ങളിൽ ധനപരമായ ഇടപാടുകളിൽ സൂക്ഷ്മത പാലിക്കണം.കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥ സംജാതമാകും. ദാമ്പത്യഐക്യം, തൊഴിൽവിജയം, ധനനേട്ടം എന്നിവ ഉണ്ടാകും. ശത്രുക്കളുടെ മേൽ വിജയം ലഭിയ്‌ക്കും. ബിസ്സിനസ്സ് ലാഭത്തിലാകും.
മകയിരം
ഔദ്യോഗിക രംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ചെറുകിട സംരംഭങ്ങൾക്ക് വായ്പ ലഭിച്ചേക്കാം. മത്സരം, പരീക്ഷ, അഭിമുഖം ഇവക്കായി യാത്ര വേണ്ടി വരുന്നതാണ്. കലാപ്രവർത്തനം നടത്തുന്നവർക്ക് അവസരങ്ങൾ കൈവരുന്നതാണ്.നക്ഷത്രനാഥനായ ചൊവ്വ വക്രഗതിയിൽ തുടരുകയാൽ പ്രവർത്തന രംഗത്ത് ഉന്മേഷം കുറയുവാനിടയുണ്ട്.
തിരുവാതിര
കർമ്മമേഖലയിൽ അസാധാരണമായ കാര്യങ്ങളൊന്നുമുണ്ടാവില്ല. തീരുമാനങ്ങൾ നടപ്പിലാക്കും. അധികം തടസ്സങ്ങൾ ഉണ്ടാവില്ല. ഗാർഹിക ജീവിതത്തിൽ തന്മൂലം ചില അലോസരങ്ങൾ വന്നുചേരുന്നതാണ്. അപരിചതരുമായി ബിസിനസ്സ് ബന്ധത്തിന് മുതിരരുത്.പഠന നിലവാരം ഉയരും . പണമിടപാടുകളിൽ നേട്ടങ്ങൾ ഉണ്ടാകും. പ്രണയികൾക്ക് ശുക്രശനിയോഗം മൂലം മനസ്സന്തോഷം നഷ്ടമാകുന്നതാണ്.
പുണർതം
മാനസികമായും സാമ്പത്തികമായും ശാരീരികവുമായും ചില വെല്ലുവിളികൾ നേരിടേണ്ടി വരുന്ന കാലമാണ്. മാതാവിനോ മാതൃസ്ഥാനത് ഉള്ളവർക്കോ രോഗാദി ദുരിതം നേരിടേണ്ടി വരും. ദമ്പതികൾ തമ്മിൽ പരസ്പരം കലഹിക്കുവാനോ വിവാഹ ബന്ധം വേർപെടുവാനോ ഇടയുണ്ട്. നക്ഷത്രനാഥനായ വ്യാഴത്തിൻ്റെ വക്രഗതിയാൽ നേട്ടങ്ങൾക്കും ലക്ഷ്യപ്രാപ്തിക്കും ആവർത്തിത ശ്രമങ്ങൾ വേണ്ടി വരുന്നതാണ്. ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുകയാൽ സമ്മർദ്ദങ്ങൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. ആരോഗ്യ പാലനത്തിൽ ജാഗരൂകത വേണം.
പൂയം
മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും.
നക്ഷത്രാധിപനായ ശനിക്ക് ശുക്രയോഗം ഉള്ളതിനാൽ സ്ത്രീസൗഹൃദത്താൽ ഗുണമുണ്ടാവും. കാര്യസാധ്യത്തിന് വഴിതെളിയുന്നതാണ്. വിദേശത്ത് ഉപരിപഠനത്തിന് വഴിതെളിഞ്ഞേക്കും. കച്ചവടത്തിൽ മുതലിറക്കിയത് അല്പാല്പമായി കിട്ടിത്തുടങ്ങുന്നതാണ്.ബന്ധുക്കളുടെ തർക്കത്തിൽ പക്ഷം പിടിക്കുന്നത് ദോഷത്തിന് ഇടയാക്കാം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലമുണ്ടാകും.സഹോദരന് ധനസഹായം നൽകേണ്ടി വരാം.
ആയില്യം
കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം.കുടുംബ ജീവിതത്തിൽ സംതൃപ്തിയുണ്ടാവും. പ്രണയികൾക്ക് തടസ്സങ്ങൾ ഒഴിഞ്ഞ് ഭാവിസ്വപ്നങ്ങളിൽ മുഴുകാനും കഴിയും സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെ വരും.രോഗദുരിതങ്ങള്‍ക്ക് ശമനം കണ്ടുതുടങ്ങും.മത്സരങ്ങളിൽ / അഭിമുഖത്തിൽ വിജയിച്ചതായി അറിയിപ്പ് ലഭിക്കുന്നതാണ്.
മകം
തീരുമാനങ്ങൾ എടുക്കാനും നടപ്പാക്കാനും ക്ലേശിക്കും. തടസ്സങ്ങൾ ഉള്ളതായി തോന്നും. ആരോഗ്യപരമായി മെച്ചപ്പെട്ട സമയമാണ്. വിവാഹ ആലോചനകൾ ലക്ഷ്യം കാണും. തൊഴിൽപരമായി ഉയർച്ചയുണ്ടാകും. ആദിത്യസഞ്ചാരം അനുകൂലമാകയാൽ അധികാരമുള്ള പദവികളിൽ ശോഭിക്കുന്നതാണ്. പിതാവിന് നേട്ടങ്ങൾ ഉണ്ടാവും. ബന്ധുക്കളുമായി നിലനിന്ന വസ്തുതർക്കം പരിഹരിച്ചേക്കും. വ്യാപാര ചുമതല മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് ദോഷം ചെയ്യുന്നതാണ്. പണം കൈകാര്യം ചെയ്യുന്നത് ശ്രദ്ധയോടെ വേണം.
പൂരം
പ്രണയികൾക്ക് സന്തോഷം ലഭിക്കുന്ന സമയമാണ്. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിക്കാം. വ്യവഹാരങ്ങളിൽ അനുകൂല വിധി സമ്പാദിക്കാൻ സാധിക്കുന്നതാണ്. വ്യാപാര രംഗം മെച്ചപ്പെടും. ഉപഭോക്താക്കളുടെ അഭിരുചി മനസ്സിലാക്കി പ്രവർത്തിക്കും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ ചുമതല കൂടി ഏറ്റെടുക്കേണ്ട സ്ഥിതി വന്നേക്കാം. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസ്സങ്ങൾ നീങ്ങുന്നതാണ്.ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം ഉണ്ടാകും. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലഫലം.
ഉത്രം
പ്രത്യേക കാരണമില്ലാതെ ശാരീരികവും മാനസികവുമായ ക്ഷീണം ഉണ്ടാകും.പൂർവ്വികമായ വസ്തുവകകളിൽ നിന്നും ആദായമുണ്ടാകും. ഊഹക്കച്ചവടം , ഇൻഷ്വറൻസ് ഇത്യാദികളാൽ ധനാഗമം പ്രതീക്ഷിക്കാം.സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളിൽ പെട്ടുപോകാതിരിക്കാൻ കരുതൽ വേണം. വ്യാപാരാഭിവൃദ്ധി ഉണ്ടായേക്കും. അപ്രതീക്ഷിമായി ധനനാശമോ അപമാനമോ നേരിടേണ്ടി വരും. ഭാര്യാഭർത്താക്കന്മാരുടെ പുനസ്സമാഗമത്തിന് കളമൊരുങ്ങും.
അത്തം
കല-സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ഫലം ലഭിക്കുന്ന സമയമാണ്.പട്ടാളം, ഫയർഫോഴ്‌സ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാന കയറ്റം ലഭിക്കും. പുതിയ വസ്ത്രമോ ആഭരണ അലങ്കാര വസ്തുക്കളോ സമ്മാനമായി ലഭിക്കും. ലഹരി വസ്തുക്കളിൽ നിന്ന് വിടുതൽ നേടുവാൻ സാധിക്കും. ബന്ധുജന സഹായം ലഭിക്കും.
ചിത്തിര
ഔദ്യോഗിക യാത്രകൾ ഗുണകരമാവും. ബന്ധുക്കളുമായുളള വിരോധം പറഞ്ഞു തീർക്കുവാനാവും. ജന്മനാട്ടിൽ നടക്കുന്ന ഉത്സവത്തിൽ കുടുംബ സമേതം പങ്കെടുക്കുവാനാവും. ആരോഗ്യപരമായി സ്വസ്ഥതയുണ്ടാവും. സാമ്പത്തിക ഞെരുക്കത്തിൽ നിന്നും ആശ്വാസം ലഭിക്കുന്നതാണ്. ആഡംബരച്ചെലവുകൾ നിയന്ത്രിക്കപ്പെടണം. വസ്തു സംബന്ധിച്ച വ്യവഹാരങ്ങൾക്കുള്ള സാഹചര്യത്തെ അനുരഞ്ജനത്തിലൂടെ മറികടക്കുവാനാവും.ഇരുചക്ര വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അടുത്ത ബന്ധുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം.
ചോതി
ഔഷധങ്ങളില്‍ നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും തടസ്സം നേരിടാം. മംഗള കർമങ്ങളിൽ പങ്കെടുക്കുവാൻ കഴിയാതെ വരും. ഉദ്യോഗസ്ഥർക്ക് ഗുണകരമല്ലാത്ത സ്ഥാനമാറ്റം സാധ്യതയാണ്. കുടുംബകാര്യത്തിൽ ഭിന്നപക്ഷം രൂപപ്പെടാം. എന്നാൽ വാക്കുകളിൽ ശ്രദ്ധ വേണ്ടതുണ്ട്.
വിശാഖം
നക്ഷത്രനാഥനായ വ്യാഴം വക്രഗതിയിൽ തുടരുന്നതിനാൽ മുൻനിശ്ചയങ്ങളിൽ മാറ്റം വേണ്ടിവരുന്നതാണ്. നവസംരംഭം തുടങ്ങാൻ അല്പം കൂടി കാത്തിരിപ്പ് ആവശ്യമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതാണ്. പുതിയ തൊഴിൽ കിട്ടാതെ നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമാവില്ല. മനസ്സുഖവും ഭവിക്കുന്നതാണ്.എന്നാൽ വാര മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് അപമാനം ഉണ്ടാകുവാൻ ഇടയുണ്ട്. വാരം അവസാനം സാമ്പത്തിക ലാഭം ഉണ്ടാവും.
അനിഴം
പ്രണയികൾക്ക് സന്തോഷമുണ്ടാവും. സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സം നീങ്ങുന്നതാണ്. സത്യസന്ധമായ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. രാഷ്ട്രീയ പ്രവർത്തകർക്ക് സമൂഹത്തിൽ സ്വാധീനം വർദ്ധിക്കുന്നതാണ്. മകളോടൊപ്പം താമസിച്ചിരുന്ന അച്ഛനമ്മമാർക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ അവസരം ഉണ്ടാവും. സാമ്പത്തികമായ കാര്യങ്ങളിൽ സമ്മർദ്ദം കുറയുന്നതാണ്.മനസ്സിൽ ഇഷ്ടപ്പെടാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. ബന്ധുഗുണം വർധിക്കും.
തൃക്കേട്ട
വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവാനോ ഏതെങ്കിലും കേസ് വഴക്കുകളിൽ പരാജയപ്പെടാനോ സാധ്യത ഉണ്ട്. അന്യജനങ്ങളെ സഹായിക്കാനുള്ള താത്പര്യം ഉണ്ടാവുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിൽ നിസാര പ്രശ്നങ്ങൾക്ക് കലഹം ഉണ്ടാവാൻ ഇടയുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെടും. വാരം മധ്യത്തോടു കൂടി കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും.
മൂലം
ഉന്മേഷവും ഉന്നമനവും ഉണ്ടാകുന്ന വാരമാണ്. അധികം അധ്വാനം ഇല്ലാതെ തന്നെ കാര്യസാധ്യമുണ്ടാവും. ഒപ്പമുള്ളവരെ സഹകരിപ്പിക്കാൻ കഴിയുന്നതാണ്. എതിരാളികളുടെ പ്രവർത്തനങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞേക്കും. കൂട്ടുകച്ചവടത്തിൽ നിന്നും പിൻവാങ്ങുന്നതിന് ശ്രമിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ പണച്ചെലവ് ഉയർന്നേക്കും. ദേഹക്ലേശത്തിന് സാധ്യതയുണ്ട്.കച്ചവടത്തിൽ കരുതിയ ലാഭം കരഗതമാവും. സംഘടനയിൽ നിലപാടുകൾ ആദരിക്കപ്പെടുന്നതാണ്. സുഹൃത്തുക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും.
പൂരാടം
സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും.
കുറച്ചുനാളായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പോംവഴിയുണ്ടാവും. കർമ്മരംഗത്ത് അനുഭവപ്പെട്ടിരുന്ന ആലസ്യം നീങ്ങും. കടം കൊടുത്ത തുക മടക്കിക്കിട്ടാൻ സാധ്യതയുണ്ട്. മക്കളുടെ പഠനം സംബന്ധിച്ച ഉൽക്കണ്ഠകൾ പരിഹരിക്കപ്പെടും. പഴയ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. ചിട്ടി, ഇൻഷ്വറൻസ് ഇവ മൂലം ധനാഗമം ഉണ്ടാവും. കമ്മീഷൻ വ്യാപാരം ആദായകരമായേക്കും.
ഉത്രാടം
അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ശത്രുതയോ കേസ് വഴക്കോ ഉണ്ടാകുവാൻ ഇടയുണ്ട്. വാരം മധ്യത്തോട് കൂടി വളരെ കാലമായി ഉണ്ടായിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്തുവാനും മികച്ച തൊഴിൽ അവസരങ്ങൾ ലഭിക്കുവാനും ഇടയുണ്ട്. ബന്ധുക്കളുമായി ഉണ്ടായിരുന്ന പിണക്കം രമ്യതയിൽ പരിഹരിക്കുവാൻ സാധിക്കും. സന്താനങ്ങൾക്ക് വേണ്ടി പരിശ്രമിക്കുന്നവർക്ക് അതിനുള്ള സൗഭാഗ്യം ലഭിയ്‌ക്കും.വ്യവഹാരം കോടതിക്ക് പുറത്തു വെച്ച് സമരസപ്പെടുകയാവും ഉചിതം. പണയവസ്തു / ആഭരണം തിരിച്ചെടുക്കാനാവും.
തിരുവോണം
തൊഴിൽ രംഗത്ത് അംഗീകാരം കിട്ടും. സഹപ്രവർത്തകരുടെ പിന്തുണ കാര്യങ്ങൾ സുഗമമാക്കും. വാഗ്ദാനങ്ങൾ ഭംഗിയായി നിറവേറ്റുന്നതാണ്. പൂർവ്വിക സ്വത്ത് പണം കൊടുത്തു വാങ്ങാൻ സന്നദ്ധത കാട്ടും. ധനപരമായി മെച്ചമുണ്ടാവുന്ന വാരമാണ്.പ്രാദേശിക രാഷ്ട്രീയത്തിൽ സ്വാധീനമുറപ്പിക്കും. ബന്ധുജനങ്ങളുടെ ഗൃഹസന്ദർശനം ബന്ധങ്ങൾ ദൃഢമാകാൻ സഹായിക്കും.
അവിട്ടം
അപ്രതീക്ഷിത ചെലവുകള്‍ വർധിക്കും. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സഹായം ലഭിക്കും.രോഗദുരിതങ്ങളില്‍ നിന്ന് മോചനം. വിലപിടിപ്പുള്ള രേഖകൾ കൈമോശം വരാനിടയുണ്ട്.മകരക്കൂറുകാർക്ക് ശത്രുപക്ഷത്തെ തമസ്കരിച്ചുകൊണ്ട് മുന്നേറാനാവും. വാരാദ്യ ദിവസങ്ങളിൽ മനക്ലേശവും ദേഹക്ലേശവും അനുഭവപ്പെടാനിടയുണ്ട്. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും.കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്.
ചതയം
വാരത്തിന്റെ തുടക്കത്തിൽ ശാരീരികമായി ചില അസ്വസ്ഥതകൾ ഉണ്ടാവുകയും ശരീര ശോഷണം ഉണ്ടാവുകയും ചെയ്യും. ഭക്ഷണകാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുവാൻ ഇടയുണ്ട്. കേസ് വഴക്കുകൾ ഉണ്ടാകുവാനും ശത്രുത ഉണ്ടാകുവാനും ഉള്ള സാഹചര്യം സംജാതമാകും. കുടുംബ സ്വത്തുകളിൽ നിലനിൽക്കുന്ന കേസുകളിൽ പരാജയം നേരിടേണ്ടി വരും. വാരം അവസാനം തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം എന്നിവ ഉണ്ടാകും.ജന്മരാശിയിൽ ശുക്രൻ സഞ്ചരിക്കുന്നത് പ്രണയികൾക്ക് ഗുണകരമായിരിക്കും.
പൂരൂരുട്ടാതി
ജോലിഭാരം കൂടുമെങ്കിലും നിഷ്കർഷ എല്ലാരംഗത്തും പുലർത്തുന്നതാണ്. വാഹനം വാങ്ങുവാൻ തീരുമാനമെടുക്കും. ശ്വാസകോശ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം. വില കൂടിയ വസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കും. പാർട്ണർഷിപ്പ് ബിസിനസ് വിപുലീകരിക്കാൻ ശ്രമം തുടരുന്നതാണ്. സ്ത്രീ സൗഹൃദത്താൽ ആശ്വാസം ഭവിക്കും. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര ഉണ്ടായേക്കും. വാരാദ്യത്തിൽ കാര്യവിഘ്നമോ ദേഹസുഖക്കുറവോ അനുഭവപ്പെടാം.പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക.
ഉത്രട്ടാതി
വളരെക്കാലമായി ഉണ്ടായിരുന്ന ശത്രുക്കൾ മിത്രങ്ങളാകുവാൻ ശ്രമിക്കും. സാമ്പത്തികമായും മാനസികമായും ശാരീരികവുമായ പരാജയങ്ങൾ ഏറെക്കുറെ അതിജീവിക്കുവാൻ സാധിക്കും. രാഷ്‌ട്രീയത്തിലും തൊഴിൽ സ്ഥലത്തും ഉണ്ടായിരുന്ന വിദ്വേഷം മാറി സ്ഥാനക്കയറ്റം ലഭിക്കുന്ന കാലമാണ്. കരുതി വച്ച ധനം
മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങൾ ഉണ്ടാകാം.വാരം അവസാനം സാമ്പത്തിക കാര്യങ്ങളിൽജാഗ്രത പാലിക്കേണ്ടതാണ്.
രേവതി
സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതികളും രേഖകളും ലഭിക്കും. സുഹൃൽ ബന്ധം ദൃഢമാകും.ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. നാലാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ ഗൃഹത്തിന് ചെറുതോ വലുതോ ആയ മെയിൻ്റനൻസ് വേണ്ടി വരുന്നതാണ്.പൂർവിക സ്വത്തു ലഭിക്കുവാൻ യോഗമുണ്ട്. സാമൂഹിക സേവനങ്ങൾക്ക് മുന്നിട്ടിറങ്ങും. പ്രബന്ധ രചന, പ്രഭാഷണം ഇവയിലൂടെ പേരെടുക്കാൻ കഴിഞ്ഞേക്കും.സംസാരിച്ച് മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ശുഭകാര്യാരംഭം ഒഴിവാക്കണം.യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക.