ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: ഇന്ത്യക്ക്‌ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം

Advertisement

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ തിലക് വര്‍മയും(16 പന്തില്‍ 19) ഹാര്‍ദ്ദിക് പാണ്ഡ്യും(4 പന്തില്‍ 3) പുറത്താകാതെ നിന്നു. പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ ഗുസ് അറ്റ്കിന്‍സണെതിരെ 22 റണ്‍സടിച്ച സഞ്ജു സാംസണ്‍ വെടിക്കെട്ട് തുടക്കമിട്ടെങ്കിലും 20 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പൂജ്യത്തിന് പുറത്തായി. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.