തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസില്‍ പ്രതിയെ പിടികൂടി. പ്രതിയായ ജോണ്‍സനെ കോട്ടയത്ത് നിന്നാണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്തെ ഒരു ഹോട്ടലില്‍ ഒളിവില്‍ താമസിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്.
ജോണ്‍സനെ നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇയാളെ പിടികൂടുന്ന സമയം വിഷം വസ്തു എന്തോ കഴിച്ചുവെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അന്വേഷണസംഘം കോട്ടയത്തേക്ക് പുറപ്പെട്ടു.