ബംഗളുരു. ഐഎസ്ആർഒയുടെ നൂറാമത് റോക്കറ്റ് വിക്ഷേപണം ജനുവരി 29ന് നടക്കും.GSLV F-15
ദൗത്യമാണ് അടുത്ത ബുധനാഴ്ച പുലർച്ചെ 6.23ന് നടക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.നാവിഗേഷൻ ഉപഗ്രഹമായ എന്‍വിഎസ് 2 ആണ് ഇസ്രൊ ജിഎസ്എൽവിയുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് അയക്കുക. എൻവിഎസ് 1 ന്റെ വിക്ഷേപണം 2023ഇൽ നടന്നിരുന്നു. വിക്ഷേപണത്തിന്റെ അവസാനവട്ട ഒരുക്കത്തിലാണ് ഐഎസ്ആർഒ.