സ്കോട്ട്ലന്‍ഡിനെ തകര്‍ത്തു,അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ പടുകൂറ്റൻ ജയത്തോടെ ടീം ഇന്ത്യ സെമിയിൽ

Advertisement

കോലാലംപൂര്‍. അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പിൽ പടുകൂറ്റൻ ജയത്തോടെ ടീം ഇന്ത്യ സെമിയിൽ. സ്കോട്ട്‌ലൻഡിനെ 150 റൺസിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി . 110 റൺസ് എടുത്ത ജി തൃഷയാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത് .അണ്ടർ 19 വനിതാ ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും തൃഷ സ്വന്തമാക്കി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ട്‌ലൻഡ് വെറും 58 റൺസിന് ഓൾഔട്ട്‌ ആയി. മൂന്നു വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങിയ തൃഷയാണ് പ്ലെയർ ഓഫ് ദി മാച്ച്.സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ

Advertisement