രാജ്കോട്ടിൽ ഇംഗ്ലീഷ് റിവഞ്ച്…മൂന്നാം ടി 20-യിൽ ഇംഗ്ലണ്ടിന് 26 റൺസ് ജയം

Advertisement

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക്‌ 26 റണ്‍സിന്റെ തോൽവി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. 35 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
രണ്ടാം ഏകദിനത്തിലും സഞ്ജു സാംസണ്(3) തിളങ്ങാൻ ആയില്ല. 14 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 7 പന്തില്‍ 14 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവ്, 14 പന്തില്‍ 18 റണ്‍സ് നേടിയ തിലക് വര്‍മ, 16 പന്തില്‍ 15 റണ്‍സ് നേടിയ അക്ഷര്‍ പട്ടേല്‍, 15 പന്തില്‍ 6 റണ്‍സ് നേടിയ വാഷിങ് ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി നാല് പന്തില്‍ 7, എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.
ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യ രണ്ടും രവി ബിഷ്ണോയ് അകസര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Advertisement