ക്രിസ്മസ്-ന്യൂ ഇയർ ബംബർ 20 കോടിയുടെ ഭാഗ്യവാൻ

Advertisement

ക്രിസ്തുമസ് – ന്യൂഇയർ ബമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപ XD 387132 എന്ന ടിക്കറ്റ് നമ്പറിന്. കണ്ണൂരിൽ വിറ്റ ടിക്കറ്റിന് ആണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലായിരുന്നു നറുക്കെടുപ്പ്.
20 കോടി രൂപ ഒന്നാംസമ്മാനം നല്‍കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21 പേരാണ് കോടീശ്വരന്മാരായത്. രണ്ടാംസമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേര്‍ക്കും നാലാം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം 20 പേര്‍ക്കുമാണ് ലഭിക്കുക. തിങ്കളാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ പ്രകാരം അച്ചടിച്ച് വിപണിയിലെത്തിച്ച 400 രൂപ നിരക്കിലുള്ള 50 ലക്ഷം ടിക്കറ്റുകളില്‍ 90 ശതമാനത്തിലധികവും വിറ്റുപോയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചത്. നറുക്കെടുപ്പിൻ്റെ അവസാന മണിക്കൂറുകളിലും ക്രിസ്മസ്- ന്യൂ ഇയര്‍ ബമ്പര്‍ വില്‍പന തകൃതിയായിരുന്നു.

Advertisement