ഏറെ രാഷ്ട്രീയവിവാദങ്ങൾക്കൊടുവിൽ, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് മേയർ പദവി രാജിവെച്ചു.
മേയർ പദവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മുമായി ഒരുവിധ ചർച്ചയ്ക്കുമില്ലെന്ന സിപിഐയുടെ നിലപാടിന് പിന്നാലെയാണ് രാജി.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ രാജി തീരുമാനം അറിയിച്ചത്.
രാജിപ്രഖ്യാപനം വന്നതോടെ കോർപ്പറേഷനിൽ ഭരണച്ചുമതലയുള്ള മേയറും ഡെപ്യൂട്ടി മേയറും ഇല്ലാത്ത സ്ഥിതിയിലായി. മേയർ രാജിവെച്ചാൽ, അടുത്ത മേയറെ തിരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി മേയർക്കാണ് ഭരണച്ചുമതല. മേയർസ്ഥാനം കൈമാറുന്നത് വൈകിയപ്പോൾ സി.പി.ഐ.യിലെ ഡെപ്യൂട്ടി മേയറും സ്ഥിരംസമിതി അധ്യക്ഷരും രാജിവെച്ചിരുന്നു.
മുന്നണിധാരണപ്രകാരം മാസങ്ങൾക്കുമുൻപേ മേയർസ്ഥാനം സി.പി.ഐ.ക്ക് ലഭിക്കേണ്ടതാണ്. മേയറുടെ രാജിയെത്തുടർന്ന്, പദവി ഏറ്റെടുക്കണോ വേണ്ടയോ എന്നതുസംബന്ധിച്ച് സി.പി.ഐ. സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കുക.
കൗൺസിൽ യോഗത്തിൽ രാജിവച്ച ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ളവർ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല.