ഐസിസി ചാമ്പ്യന്‍സ് ട്രോഫി: പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ സെമിയില്‍

Advertisement

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിരാട് കോഹ്ലി സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. പാകിസ്താന്‍ വിജയലക്ഷ്യമായ 242 റണ്‍സ് 42.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബൗണ്ടറിയടിച്ച് വിജയറണ്ണും സെഞ്ച്വറിയും കോഹ്ലി ഒരുമിച്ച് സ്വന്തമാക്കുകയായിരുന്നു.
56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്‌സര്‍ പട്ടേല്‍ കോലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.
ജയത്തോടെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സെമി ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന്‍ സെമി കാണതെ പുറത്താകുന്നതിന്റെ വക്കിലായി. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ പാകിസ്ഥാന് ഇനി സെമിയിലെത്താനാകു. സ്‌കോര്‍ പാകിസ്ഥാന്‍ 49.4 ഓവറില്‍ 241ന് ഓള്‍ ഔട്ട്, ഇന്ത്യ 42.3 ഓവറില്‍ 244-4.

Advertisement