രണ്ടായിരം രൂപ അക്കൗണ്ടില്‍ എത്തും; പിഎം കിസാന്‍ സമ്മാന്‍ നിധി അടുത്ത ഗഡു വിതരണം ഇന്ന് മുതൽ

Advertisement

കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു ഇന്ന് അനുവദിക്കും. 9.8 കര്‍ഷകര്‍ക്കായി 22,000 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്. കര്‍ഷക സമൂഹത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതി പ്രകാരം, ഓരോ ഗുണഭോക്താവിനും ഓരോ നാല് മാസം കൂടുമ്പോഴും 2,000 രൂപ വീതം ലഭിക്കും. വര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6000 രൂപയാണ് വാര്‍ഷിക ആനുകൂല്യമായി ലഭിക്കുന്നത്. തിങ്കളാഴ്ച ബിഹാറിലെ ഭഗല്‍പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 19-ാം ഗഡു അനുവദിച്ചതായുള്ള പ്രഖ്യാപനം നടത്തുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

19-ാം ഗഡു കൂടി നല്‍കുന്നതോടെ,പിഎം കിസാന്‍ പദ്ധതി പ്രകാരം സര്‍ക്കാര്‍ കൈമാറുന്ന തുക 3.68 ലക്ഷം കോടി രൂപയായി ഉയരും. 2019 ഫെബ്രുവരിയില്‍ ആരംഭിച്ച പിഎം കിസാന്‍ ലോകത്തിലെ ഏറ്റവും വലിയ ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതിയാണ്. വിത്തുകളും വളങ്ങളും വാങ്ങുന്നതിനുള്ള കര്‍ഷകരുടെ ചെലവുകള്‍ വഹിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് ഈ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here