കോഴിക്കോട് ഫറോക്കില്‍ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരന്‍ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.
പതിനഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെണ്‍കുട്ടി തന്നെയാണ് കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുന്‍പാണ് പീഡനം നടന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.
സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കി.
Home News Breaking News പതിനഞ്ചുകാരിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ക്രൂരപീഡനത്തിനിരയാക്കി…. പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത് 11-കാരന്‍