മക്കളെ തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരും മരണത്തിന് കീഴടങ്ങി

Advertisement

കരുനാഗപ്പള്ളി: മക്കളെ തീകൊളുത്തിയ ശേഷം അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേരും മരണത്തിന് കീഴടങ്ങി. ആദിനാട് സൗത്ത് പുത്തന്‍ കണ്ടത്തില്‍ ഗിരീഷിന്റെ ഭാര്യ താര (35) മക്കളായ ആത്മിക (6), അനാമിക (ഒന്നര) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 3 മണിയോടു കൂടിയാണ് സംഭവം. ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടില്‍വെച്ചാണ് ആത്മഹത്യാശ്രമം നടന്നത്. കുടുംബ വഴക്കാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്നു.

Advertisement