ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി കേന്ദ്രം

Advertisement

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായി കേന്ദ്രം. മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര കാര്യ മന്ത്രാലയം അറിയിച്ചു.

ലോക്സഭയിൽ ബഹുജൻ സമാജ് വാദി പാർട്ടി എം.പിയായ ഹാജി ഫസ്ലൂർ റഹ്മാൻറെ ആവശ്യപ്രകാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ നിത്യാനന്ദ് റായ് നൽകിയ വിവരങ്ങളാണിത്.

2020ൽ 85,256 പേരായിരുന്നു പൗരത്വം ഉപേക്ഷിച്ചതെങ്കിൽ 2021ൽ സംഖ്യ 1,63,370 ആയി ഉയർന്നിട്ടുണ്ട്. 2019ൽ ഇത് 1,44,017 പേരായിരുന്നു.

2020ൽ 30,828 പേർക്ക് അമേരിക്കൻ പൗരത്വം ലഭിച്ചെങ്കിൽ 2021ൽ 78,284 പേരായി ഇത് വർധിച്ചു. അമേരിക്ക കഴിഞ്ഞാൽ ജനങ്ങൾ മുൻഗണന കൊടുക്കുന്നത് ആസ്ത്രേലിയക്കാണ്. 2021ൽ ഇവിടുത്തെ പൗരത്വം ലഭിക്കാനായി 23,533 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.