മോസ്കോ: ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനിലെ യുദ്ധത്തെയും മറ്റ് ഉള്ളടക്കത്തെയും കുറിച്ചുള്ള വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന കണ്ടെത്തലിനെ തുടർന്നാണ് പിഴ ഈടാക്കിയത
ഗൂഗിളിന് 21.1 ബില്യൺ റൂബിളാണ് ($373 മില്യൺ; 301 മില്യൺ) പിഴയായി ചുമത്തിയിരിക്കുന്നത്.
റഷ്യയുടെ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന ‘വ്യാജ’ റിപ്പോർട്ടുകളും പ്രതിഷേധിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഫേക്ക് റിപ്പോർട്ടുകളിൽ ഉൾപ്പെടുന്നുവെന്നാണ് രാജ്യത്തിന്റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്റർ റോസ്കോംനാഡ്സോർ പറയുന്നത്. ഗൂഗിൾ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.