ജനീവ: തെക്ക്കിഴക്കൻ ഏഷ്യൻ മേഖലയിൽ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ, അഭയം തേടുന്നവർ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
2020ലെ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് അഭയം നൽകുന്നതിൽ മുന്നിൽ. ഇന്ത്യയിൽ ജനസംഖ്യയുടെ 0.4 ശതമാനം കുടിയേറ്റക്കാരാണ്.ഏകദേശം 4,878,704 പേരോളം വരുമിത്. ഇതിൽ 4.2 ശതമാനം അഭയാർത്ഥികളാണ്.
ആഗോള തലത്തിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അമേരിക്കയാണ്, 2020ലെ കണക്ക് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ 18 ശതമാനം (51 ദശലക്ഷം) അമേരിക്കയിലാണ്. മ്യാൻമറിൽ നിന്ന് തായ്‌ലാൻഡിലേക്കും നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും മാലിദ്വീപിലേക്കുമാണ് പ്രധാനമായും കുടിയേറ്റം നടക്കുന്നത്.