വാഷിംഗ്ടൺ: അർബുദം തന്നെയും ബാധിച്ചിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഴിഞ്ഞ ദിവസം ആഗോളതാപനത്തെ കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും പ്രസംഗിക്കുന്നതിനിടിയിലായിരുന്നു അദ്ദേഹം തന്റെ രോഗവിവരത്തെ കുറിച്ച് പറഞ്ഞത്.
‘ജന്മനാടിനടുത്തുള്ള എണ്ണ ശുദ്ധീകരണശാലകളിൽ നിന്നും പുറന്തള്ളുന്ന വിഷവാതകങ്ങൾ പലരെയും രോഗത്തിന് അടിമയാക്കി. എന്നെയും അങ്ങനെയാണ് ബാധിച്ചത്’. അദ്ദേഹം പറഞ്ഞു.
എന്നാൽ, അദ്ദേഹം പ്രസിഡന്റ് ആകുന്നതിന് മുന്നേയായിരുന്നു സ്കിൻ കാൻസർ ബാധിച്ചതെന്നും പിന്നീട് അത് ഭേദമായെന്നും വാഷിംഗ്ടൺ പോസ്റ്റ് കോളമിസ്റ്റ് ഗ്ലെൻ കെസ്ലർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
വൈറ്റ് ഹൗസ് വക്താവായ ആൻഡ്രൂ ബേറ്റ്സ് അത് റീട്വീറ്റും ചെയ്തിട്ടുണ്ട്. നോൺ മെലനോമ സ്കിൻ കാൻസറാണ് ബൈഡനെ ബാധിച്ചത്. പിൽക്കാലത്ത് അർബുദ കോശങ്ങൾ നീക്കം ചെയ്യുകയായിരുന്നു.