ചൈനയുടെ ‘കട നയത്തിന്റെ’ ഇരയാണ് ശ്രീലങ്കയെന്നു സിഐഎ

Advertisement

വാഷിങ്ടൻ: ചൈനയുടെ ‘ഡെറ്റ് ട്രാപ് ഡിപ്ലോമസി’യുടെ ഇരയാണ് ശ്രീലങ്കയെന്നു സിഐഎ മേധാവി വില്യം ബേൺസ്.

”കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികളിൽ ധനസഹായം തേടാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും, പദ്ധതികളെ കുറിച്ച്‌ മധുരതരമായി അവർ സംസാരിക്കും, ആ കെണിയിൽ വീണുപോയാൽ മറ്റു രാജ്യങ്ങൾക്കും ശ്രീലങ്കയുടെ അവസ്ഥ വരും”- ബേൺസ് പറഞ്ഞു.

ലങ്കയുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്‌ഥിരതയ്ക്കും ഉത്തരവാദി ചൈനയാണെന്നും വില്യം പറഞ്ഞു.

വിദേശ കരുതൽ ശേഖരം കുറഞ്ഞതോടെ ഭക്ഷ്യവസ്തു, ഇന്ധന ശേഖരം ഏതാണ്ട് തീർന്ന അവസ്ഥയിലും ഉയർന്ന തിരിച്ചടവുള്ള ചൈനീസ് വാണിജ്യ വായ്‌പകളെ ആശ്രയിക്കാൻ ശ്രീലങ്ക നിർബന്ധിതരായി.

മുൻ ശ്രീലങ്കൻ പ്രസിഡൻറ് ഗോതബായ രാജപക്സെയുമായി ചേർന്ന് ചൈന നിലയില്ലാ കടത്തിലേക്കു ശ്രീലങ്കയെ തള്ളിയിടുകയായിരുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ പട്ടുപാത നിക്ഷേപപദ്ധതിയുടെ പേരിൽ രാജ്യങ്ങളെ കടക്കെണിയിലേക്കു തള്ളിയിടുകയാണ് ചൈനയെന്നും ബേൺസ് പറഞ്ഞു.