വാഷിംഗ്ടൺ: അമേരികയിൽ വാനരവസൂരി പടരുന്നത് കാരണം പുതിയ ലൈംഗിക രോഗം ഉണ്ടാകാൻ കാരണമാകുമെന്ന് റിപ്പോർട്ട്.
മുഖക്കുരു പോലുള്ള മുഴകൾക്ക് കാരണമാകുന്ന വൈറസ് ദൃഢമാകുന്നതിന് മുമ്പ് പ്രതിരോധശേഷി നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് ചില ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഗൊണോറിയ, ഹെർപസ്, എച് ഐ വി എന്നിങ്ങനെയുള്ള സ്ഥായിയായ ലൈംഗിക രോഗമായി മാറുന്ന തരത്തിൽ ഇത് വളരെ വ്യാപകമാകുമെന്ന് ചിലർ ഭയപ്പെടുന്നുണ്ടെങ്കിലും അതിനോട് വിദഗ്ധർ യോജിക്കുന്നില്ല. എന്നാൽ ആർക്കും ഒരും ഉറപ്പില്ല, ചിലർ പറയുന്നത്, പരിശോധനയും വാക്‌സിനുകളും രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാനാകുമെന്നാണ്.
രണ്ട് മാസം മുമ്പ് വാനരവസൂരി ആഗോളതലത്തിൽ വ്യാപകമായതിനെ തുടർന്ന് ഇതുവരെ 2,800-ലധികം കേസുകൾ യുഎസിൽ റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 99 ശതമാനവും മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. എത്ര വേഗത്തിലാണ് വൈറസ് പടർന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഉറപ്പില്ല.
രോഗനിർണയം നടത്തിയ ആളുകളെക്കുറിച്ച് പരിമിതമായ വിവരങ്ങൾ മാത്രമേ അവർക്കുള്ളൂ, വാനരവസൂരി ബാധിതരായ എത്ര പേർ ഇതറിയാതെ പ്രചരിപ്പിക്കുമെന്നോ വാക്സിനുകളും ചികിത്സകളും എത്രത്തോളം നന്നായി പ്രവർത്തിക്കുന്നെന്നോ അവർക്കറിയില്ല. ആർക്കൊക്കെ രോഗം ബാധിച്ചു, ആർക്കൊക്കെ വാക്‌സിൻ നൽകി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും ഏകോപിപ്പിക്കാനും ഫെഡറൽ ആരോഗ്യ ഉദ്യോഗസ്ഥർക്ക് അധികാരമില്ലാത്തതാണ് പ്രധാന തടസം.
ഈ വേനൽക്കാലത്ത് യുഎസിലെ രോഗ്യവ്യാപനം എത്ര വലുതായിരിക്കുമെന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം തമ്മിൽ വ്യത്യാസമുണ്ട്. 13,000 മുതൽ ഒരുപക്ഷേ അതിന്റെ 10 മടങ്ങ് വരെയാകാൻ സാധ്യതയുണ്ട്. സർകാരിന്റെ ഇടപെടൽ അനുദിനം ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും വാക്‌സിൻ വിതരണം കുതിച്ചുയരുമെന്നും സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോഷെൽ വാലെൻസ്‌കി പറഞ്ഞു.