ഭീമൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് നീങ്ങുകയാണെന്ന് നാസ

Advertisement


ന്യൂയോർക്ക്: ഭീമൻ ഛിന്നഗ്രഹം ഭൂമിയിലേക്ക് നീങ്ങുകയാണെന്ന് ഗവേഷകർ . 400 അടി വീതിയുള്ള ഛിന്നഗ്രഹം ജൂലൈ 29ന് ഭൂമിയോട് അടുക്കുമെന്ന് നാസ അറിയിച്ചു. 239 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കുത്തബ് മിനാറിന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുണ്ട് ഇതിന്.

നാസയുടെ ജെറ്റ് പ്രൊപൽഷൻ ലാബ് ഛിന്നഗ്രഹത്തിന് 2016 CZ31 എന്നാണ് പേര് നൽകിയിരിക്കുന്നത്. ഛിന്നഗ്രഹ നാമകരണ നിയമം അനുസരിച്ച്‌ നാലക്ക സംഖ്യ ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയ വർഷത്തെ പ്രതിനിധീകരിക്കുന്നു, രണ്ട് അക്ഷരങ്ങൾ മാസത്തെയും തീയതിയെയും സൂചിപ്പിക്കുന്നു. അതായത് ഈ ഛിന്നഗ്രഹം 2016 ഫെബ്രുവരി അഞ്ചിന് കണ്ടെത്തിയെന്നാണ് ഇത് അർഥമാക്കുന്നത്.

സമീപകാല നിരീക്ഷണങ്ങൾ അനുസരിച്ച്‌, 400 അടി അല്ലെങ്കിൽ 122 മീറ്റർ വീതിയുള്ള ഛിന്നഗ്രഹം ഭൂമിക്ക് മുകളിൽ 2.8 കിലോമീറ്റർ അകലെ സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതൊരു വലിയ ദൂരമാണെന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്രപരമായി, ഇത് ഒരു ചെറിയ സംഖ്യയാണ്. ഭൂമിയുമായി കൂട്ടിമുട്ടാതെ സുരക്ഷിതമായി കടന്നുപോകുമെന്ന് കരുതുന്നു.

2015 ലാണ് ഈ ഛിന്നഗ്രഹം അവസാനമായി ഭൂമിയുടെ അടുത്തെത്തിയത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹ വലയത്തിന്റെ ഭാഗമാണ് ഈ ഛിന്നഗ്രഹം. ഒരു പരിക്രമണം പൂർത്തിയാക്കാൻ ഇത് നാല് ഗ്രഹങ്ങളെ മറികടക്കുന്നു. ഛിന്നഗ്രഹ പ്രേമികൾക്ക്, ഇത് കാണാനുള്ള ഒരു സവിശേഷ അവസരമാണിപ്പോൾ. ഇനി 2110 വരെ ഭൂമിയോട് അടുത്ത് വരില്ല. എന്നിരുന്നാലും, ഇതിനെ വ്യക്തമായി കാണുന്നതിന് ശക്തമായ ഒരു ദൂരദർശിനി ആവശ്യമാണ്.