ദുബൈ : വിമാനയാത്രക്കിടെ മറ്റു ള്ളവരെ സഹായിക്കാൻ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ . ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് . ശ്രദ്ധിച്ചില്ലെങ്കിൽ വലിയ നിയമക്കുരുക്കിൽ പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു . നിരോധിത വസ്തുക്കൾ യാത്ര തടസ്സപ്പെടാൻ വരെ ഇടയാക്കും .
വിമാന യാത്രക്കിടെ മറ്റുള്ളവരുടെ ബാഗേജ് അധികമായാൽ അത് ഏറ്റെടുത്ത് യാത്ര നടത്തുന്നവർക്കാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ് . ബാഗേജിനകത്ത് എന്താണെന്ന് പലപ്പോഴും ഏറ്റെടുക്കുന്നവർക്ക് അറിയില്ല . ഇത് യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിലോ ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലോ
ബാഗേജ് ഏറ്റെടുക്കുന്നവരെ കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ടെന്നു പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു