ഇറാഖ് പാർലമെന്റ് പ്രക്ഷോഭകർ കയ്യേറി

Advertisement

ടെഹ്റാൻ: ഇറാഖ് പാർലമെന്റ് പ്രക്ഷോഭകർ കയ്യേറി. ഷിയാ നേതാവ് മുഖ്താദ അൽ സദറിന്റെ അനുയായികളാണ് പാർലമെന്റ് കൈയടക്കിയത്.

ഇറാൻ പിന്തുണയുള്ള മുഹമ്മദ് ഷിയ അൽ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് എതിരെയാണ് പ്രക്ഷോഭം. അതീവ സുരക്ഷാ മേഖലയിലേക്കാണ് പ്രക്ഷോഭകർ കടന്നുകയറിയത്. പ്രക്ഷോഭകർ ഉടൻ പാർലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി ആവശ്യപ്പെട്ടു. പാർലമെന്റിന് അകത്തും പുറത്തും ആയിരക്കണക്കിന് ആളുകളാണ് കടന്നത്. പ്രധാന കവാടങ്ങളിൽ സേന നിലയുറപ്പിച്ചിട്ടുണ്ട്. ഇറാഖിലെ പല നഗരങ്ങളിൽ നിന്നാണ് പ്രക്ഷോഭകർ എത്തിയത്. തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാണ്

സംഭവം നടക്കുമ്പോൾ പാർലമെന്റിൽ എം.പിമാർ ആരും ഉണ്ടായിരുന്നില്ല. പാർലമെന്റ് പരിസരത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാർ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത്. മുൻ മന്ത്രിയും മുൻ പ്രവിശ്യ ഗവർണറുമായ മുഹമ്മദ് ശിയ അൽസുദാനിയാണ് ഇറാൻ അനുകൂല സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി. പ്രതിഷേധക്കാർ സുദാനിയുടെ സ്ഥാനാർഥിത്വത്തിന് എതിരാണ്. പ്രക്ഷോഭകർ പാർലമെന്റ് പ്രദേശം വിട്ടുപോകണമെന്ന് പ്രധാനമന്ത്രി മുസ്തഫ അൽ കാഥിമി അഭ്യർഥിച്ചു.

Advertisement