മാഡ്രിഡ്: പോപ്പ് ഗായിക ഷക്കീറ വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ പക്ഷേ ചില മോശം കാര്യങ്ങളാണ് താരത്തിന്റെ പേരില്‍ പുറത്ത് വരുന്നത്.
താരത്തിന് എട്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് വാര്‍ത്ത. താരം ചെയ്ത കുറ്റം വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തി എന്നതാണ്. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന നിലപാടിലാണ് താരം. നികുതി വെട്ടിപ്പ് നടത്തിയതിന് പകരമായി 1,94,37,68,415 രൂപ പിഴ നല്‍കിയാല്‍ താരത്തിന് ജയില്‍വാസം ഒഴിവാക്കാനാകും. എന്നാല്‍ ഇതിന് അവര്‍ തയറാല്ല.
സ്‌പെയിനിലെ നികുതി വകുപ്പിനെ 2012 മുതല്‍ 2014 വരെ നികുതി അടയ്ക്കാതെ കബളിപ്പിച്ചുവെന്നാണ് കേസ്. 145 ലക്ഷം യൂറോയുടെ വരുമാനമാണ് ഈ കാലയളവില്‍ ഷക്കീറയ്ക്ക് ഉണ്ടായിരുന്നത്.
എന്നാല്‍ തന്റെ നിരപരാധിത്വം തനിക്കറിയാമെന്നും കേസ് കോടതിയിലേക്ക് പോകട്ടെ എന്നുമാണ് ഷക്കീറ പറയുന്നത്. കോടതിയില്‍ താന്‍ നിരപരാധിത്വം തെളിയിക്കും. തന്റെ അന്തര്‍ദ്ദേശിയ പരിപാടികളില്‍ നിന്നും ടെലിവിഷന്‍ ഷോയില്‍ നിന്നും തനിക്ക് ലഭിച്ച വരുമാനം വെളിപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിക്കുന്നുവെന്നും ഷക്കീറ പറയുന്നു. തന്നോട് ഉദ്യോഗസ്ഥര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും ഇവര്‍ ആരോപിച്ചു.
2015ല്‍ മാത്രമാണ് അവര്‍ പൂര്‍ണമായും സ്‌പെയിനില്‍ ഉണ്ടായിരുന്നതെന്ന് ഷക്കീറയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഈ സമയത്ത് മുഴുവന്‍ നികുതിയും അടച്ചതാണെന്നും അവര്‍ പറയുന്നു. 172 ലക്ഷം യൂറോ നികുതി അടച്ചെന്നും ഷക്കീറ വ്യക്തമാക്കി.