ബീജിംഗ്: ദിനോസറുകളുടെ നൂറ് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാല്‍പ്പാടുകള്‍ കണ്ടെത്തി. ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന ആളാണ് രണ്ട് ദിനോസറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
ക്രെറ്റാസിയോസ് കാലത്തെ സൗരോപോഡ്‌സിന്റെ കാല്‍പ്പാടുകളാണ് കണ്ടെത്തിയത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിച്ചുവാന്‍ മേഖലയില്‍ ചുറ്റിക്കറങ്ങി നടന്നിരുന്ന ദിനോസറുകളുടെ കാല്‍പ്പാടുകളാണ് ഇതെന്നും വ്യക്തമായിട്ടുണ്ട്.
നീണ്ടകഴുത്തും വാലുമുണ്ടായിരുന്ന സൗരോപോഡ്‌സ് ഇനത്തില്‍ പെട്ട ദിനോസറുകളുടെ കാല്‍പ്പാടുകളാണ് ഇതെന്ന് ചൈന സര്‍വകലാശാലയിലെ പാലിയന്റോളജിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമായ ലിഡാ സിയാങ് പറഞ്ഞു. ഇവ ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ജീവികളുമായിരുന്നു.
സിച്ചുവാന്‍ മേഖലയില്‍ ഇവയുടെ സാന്നിധ്യം വന്‍ തോതില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഭക്ഷണശാലകളുടെ നിലത്ത് ഇവ അപൂര്‍വ്വമാണ്. കാരണം ഭക്ഷണ ശാലകളുടെ നിലം മിക്കവാറും സിമന്റോ പുല്ലുകളോ കൊണ്ട് നിര്‍മ്മിച്ചതാണ്. 26 അടി നീളമുള്ള ദിനോസറുകളാണ് ഇവ.
ദിനോസറിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ ഭക്ഷണശാല കഴിഞ്ഞ കൊല്ലമാണ് തുറന്നത്. ഇപ്പോള്‍ ഇവ സംരക്ഷിക്കാനായി ചെറിയൊരു വേലി ഇതിന് ചുറ്റും നിര്‍മ്മിച്ചിട്ടുണ്ട്. ഇനി ഒരു ഷെഡ് നിര്‍മ്മിച്ച് ഇവ സംരക്ഷിക്കുമെന്നും ഭക്ഷണ ശാലയുടെ ഉടമ വ്യക്തമാക്കി.