മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ അഭിമാനമായി ചേർത്തലക്കാരി; ഷെറിന് ഇത് സ്വപ്‌ന നേട്ടം

Advertisement

ചേർത്തല: ചേർത്തല വഴി കേരളത്തിലേക്ക് ഒരു സന്തോഷ വാർത്ത വന്നെത്തിയിരിക്കുന്നു. മിസ്സിസ് ഇന്ത്യ വേൾഡ് ഫൈനലിൽ മിസ്സിസ് ബ്യൂട്ടി വിത്ത് ബ്രെയിൻ കിരീടം ഒരു ചേർത്തലക്കാരി സ്വന്തമാക്കിയിരിക്കുകയാണ്.

ചേർത്തല സ്വദേശി ഷെറിൻ മുഹമ്മദ് ഷിബിൻ ആണ് കിരീടം നേടിയത്. കഴിഞ്ഞ ദിവസം യു.എ.ഇയിലാണ് ലോക സൗന്ദര്യമത്സരം നടന്നത്.

ചേർത്തല പൂത്തോട്ട സ്റ്റാർ വ്യൂവിൽ അബ്ദുൾ ബഷീറിൻറെയും സൂസന്ന ബഷീറിൻറെയും മകളാണ് ഷെറിൻ മുഹമ്മദ് ഷിബിൻ.

ബയോടെക് എഞ്ചിനീയറായ ഷെറിൻ വിവിധ പ്രവിശ്യകളിൽ നിന്നുള്ള 20 വിജയികളുമായി മത്സരിച്ചു. നോർത്ത് യോർക്ക് പ്രവിശ്യയിൽ നിന്ന് മത്സരിച്ചാണ് ഷെറിൻ അവസാന റൗണ്ടിലെത്തിയത്. പ്രസവാനന്തര സമ്മർദ്ദത്തെക്കുറിച്ചും തൊഴിൽ മേഖലയിൽ കുട്ടികളുള്ള സ്ത്രീകൾ നേരിടുന്ന അവഗണനയെക്കുറിച്ചുമുള്ള ഷെറിൻറെ ഉപന്യാസങ്ങൾ ഫൈനലിലേക്ക് നയിച്ചു. സൗന്ദര്യത്തിനൊപ്പം ബുദ്ധിയും കഴിവും പരീക്ഷിക്കുന്നതായിരുന്നു അവസാന മത്സരം.

Advertisement