മീൻ പിടുത്തക്കാരോട് സഹായം അഭ്യർത്ഥിച്ച് തിമിം​ഗലം; വൈറലായി വീഡിയോ

Advertisement

മീൻ പിടുത്തക്കാരോട് സഹായം അഭ്യർത്ഥിച്ച് തിമിം​ഗലം; വൈറലായി വീഡിയോ

തിരുവനന്തപുരം: മീൻ പിടിത്തക്കാരോട് സഹായം തേടുന്ന തിമിംഗലത്തെയാണ് വീഡിയോയിൽ കാണുന്നത്. തിമിംഗലം മീൻപിടുത്തക്കാരോട് സഹായം തേടുകയോ എന്ന സംശയം വരാം. അതെ, സത്യമാണ് തൻറെ ദേഹത്ത് കുടുങ്ങിയ കയർ മൂലം നീന്താനാകാതെ വിഷമിക്കുകയായിരുന്ന തിമിംഗലം, ഇതിൽ നിന്ന് രക്ഷ നേടാനാണ് മീൻ പിടുത്തക്കാരുടെ ബോട്ടിന് സമീപത്തേക്ക് വരുന്നത്.

തുടർന്ന് താൻ അപകടത്തിലാണെന്നത് ഇത് ബോട്ടിലുള്ള മീൻപിടുത്തക്കാരെ കാണിക്കുന്നു. അവർക്ക് സംഭവം മനസിലാവുകയും ചെയ്യുന്നു. ഇതോടെ തിമിംഗലത്തെ രക്ഷിക്കാനുള്ള പരിപാടികൾ തുടങ്ങി. ഇവർ സംഘമായി തന്നെ നിന്ന് അറ്റത്ത് കൊളുത്ത് ഘടിപ്പിച്ചിട്ടുള്ള വലിയ വടി പോലുള്ള ഉപകരണം കൊണ്ട് തിമിംഗലത്തിൻറെ ദേഹത്ത് കുരുങ്ങിക്കിടന്ന കയർ വലിച്ചെടുത്ത് പൊട്ടിച്ചുകളയുകയാണ്.

കുരുക്കിൽ നിന്ന് രക്ഷപ്പെട്ടതോടെ തിമിംഗലം സന്തോഷത്തോടെ വാൽ വെള്ളത്തിൽ ശക്തിയായി വീശിയടിച്ച് നീന്തിപ്പോവുകയാണ്. തന്നെ രക്ഷപ്പെടുത്തിയതിനുള്ള നന്ദി കൂടി അറിയിച്ചാണ് തിമിംഗലം മടങ്ങിയതെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. വീഡിയോ കണ്ടിരിക്കുമ്പോൾ സത്യത്തിൽ ഇങ്ങനെ തോന്നാം.

എന്തായാലും മനുഷ്യരുടെ ഇടപെടൽ ഇല്ലാതെ തിമിംഗലത്തിൻറെ ദേഹത്ത് അങ്ങനെയൊരു കുരുക്ക് വീഴില്ല. അത് ബോധപൂർവം ആയിരിക്കണമെന്നില്ല. അബദ്ധത്തിൽ സംഭവിച്ചതുമാകാം. കടലിലേക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ ഉപേക്ഷിച്ചുകളയുമ്പോൾ പലപ്പോഴും വിദഗ്ധർ പറയുന്നത് കേട്ടിട്ടില്ലേ, ഇവയെല്ലാം കടൽജീവിളെ ബാധിക്കുമെന്ന്. ഈ സംഭവം അതിനൊരു ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള അബദ്ധങ്ങളോ പിഴവുകളോ സംഭവിക്കാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്.

Advertisement