യെമനിലെ നരകത്തിലെ കിണറിന്റെ ചരിത്രവും ദുരൂഹതയും

Advertisement

യെമനിലെ നരകത്തിലെ കിണറിന്റെ ചരിത്രവും ദുരൂഹതയും
സന: യെമനിലെ നഗരങ്ങളില്‍ നിന്ന് ഏറെ അകന്ന് ഒരു മരുഭൂമിയില്‍ ഒരു കറുത്ത അടയാളം. ഒരു വലിയ കണ്ണ് ഭൂമിയില്‍ നിന്ന് തുറിച്ച് നോക്കുന്നത് പോലെ.

മുകളില്‍ നിന്ന് നോക്കിയാല്‍ ഇതെങ്ങനെ കാണപ്പെടുമെന്ന് നിശ്ചയമില്ല. എന്നാല്‍ ഇതൊരു സാധാരണ പ്രകൃതി പ്രതിഭാസം മാത്രമാണെന്ന് കരുതി. ഇതിന് പേരുമിട്ടു വെല്‍ ഓഫ് ഹെല്‍ അഥവാ നരകത്തിലെ കിണര്‍. വെല്‍ ഓഫ് ബാര്‍ ഹൗത്ത് എന്നും ഇതിന് പേരുണ്ട്.

367 അടിയാണ് ഇതിന്റെ ആഴം. ചിറകോ, വലിയ കയറുകളോ ഇല്ലാതെ ഇതില്‍ ഇറങ്ങിയാല്‍ അകപ്പെട്ടത് തന്നെ. നൂറ്റാണ്ടുകളായി പലരും ഇതിന്റെ ദുരൂഹത അറിയാന്‍ പണിപ്പെടുന്നുണ്ട്. ഇവിടം സന്ദര്‍ശിക്കുന്നതോ എന്തിന് ഇതിനെക്കുറിച്ച് സംസാരിക്കുന്നതോ പോലും നിങ്ങള്‍ക്ക് ദൗര്‍ഭാഗ്യം സമ്മാനിക്കുമെന്നാണ് വിശ്വാസം. നിയന്ത്രിക്കാനാകാത്ത ജിന്നുകളെ പാര്‍പ്പിക്കുന്ന ജയിലാണ് ഇതെന്നാണ് വിശ്വാസം. ഇവിടുത്തെ അന്തരീക്ഷം പോലും മലിനമാണെന്നും ആളുകള്‍ വിശ്വസിക്കുന്നു. ഇവിടെ നിങ്ങള്‍ക്ക് ശ്വസിക്കാന്‍ പോലുമാകില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഇതില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നവര്‍ വിഡ്ഢികളാണെന്നും നാട്ടുകാര്‍ പറയുന്നു.

എന്നാല്‍ ഈ വിശ്വാസങ്ങളെ എല്ലാം കാറ്റില്‍ പറത്തിയാണ് ഭൗമശാസ്ത്രജ്ഞനും ഗുഹാപഠന വിദ്ഗ്ധനുമായ മുഹമ്മദ് അല്‍ കിന്‍ദി ഇതിലിറങ്ങിയത്. ഇദ്ദേഹമാണ് ആദ്യമായി ഇതിനകം കണ്ട വ്യക്തി. അദ്ദേഹം ഇതില്‍ ഇറങ്ങുകയും കയറി വരികയും ചെയ്തു. ഇദ്ദേഹത്തിന്റെ തലയ്ക്കും കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല.

ഒമാനി കേവ്‌സ് എക്‌സ്‌പ്ലോറേഷന്‍ സംഘത്തിലെ ആറു പേരോടൊപ്പമാണ് ഇദ്ദേഹം ഇതില്‍ ഇറങ്ങിയത്. ഇവരുടെ വാഹനങ്ങള്‍ ഇതിന്റെ സമീപം തന്നെ നിര്‍ത്തിയിട്ടായിരുന്നു അകത്തേക്ക് പോയത്. ഒന്നരമണിക്കൂറിന് ശേഷം അല്‍ കിന്‍ദി രണ്ട് പ്രാവശ്യം തിരികെ വരികയും ചെയ്തു.

മുപ്പത് മീറ്റര്‍ അകത്തേക്ക് ചെന്നപ്പോള്‍ തന്നെ ഗുഹ വിശദമായി കണ്ടുവെന്ന് അദ്ദേഹം പറയുന്നു. ഇതിനുള്ളില്‍ വന്യജീവികള്‍ ഉണ്ടായിരുന്നെങ്കിലും താന്‍ കണ്ടേനെ എന്ന് ഇദ്ദേഹം പറയുന്നു. ഗുഹാമുഖത്ത് നിന്ന് അന്‍പത് അടിവരെ താഴ്ചയിലേക്ക് താന്‍ പോയി എന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്. വാക്കിടോക്കിയുമായാണ് അദ്ദേഹം പോയത്. കൂടുതല്‍ നീളമുള്ള കയറുവേണമെന്ന് മുകളിലുള്ളവരോട് അതിലൂടെ ആവശ്യപ്പെടാനും സാധിച്ചു. ശരിക്കും പാമ്പുകള്‍ പോലുള്ളവയെക്കുറിച്ച് തനിക്ക് ആശങ്ക ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2014 മുതല്‍ ആഭ്യന്തര യുദ്ധം നടക്കുന്ന സ്ഥലമാണ് യെമന്‍. ആളുകള്‍ ഗുഹകളില്‍ അഭയം തേടാന്‍ തുടങ്ങിയതോടെ ഗുഹകളിലേക്ക് പലപ്പോഴും വൈമാനികര്‍ ബോംബിടുന്നത് പതിവായിരുന്നു. ഇവയൊക്കെ എന്നെ തെല്ല് വിഷമിപ്പിച്ചിരുന്നു. ഇതൊഴിച്ചാല്‍ താന്‍ യാത്ര ഏറെ ആസ്വദിച്ചു.

അഞ്ച് മണിക്കൂറോളം സംഘം ഇതിനടിയില്‍ ചെലവിട്ടു. ഗുഹാമുത്തുകളടക്കം നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ചെറിയൊരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്. പാമ്പുകളും പഴുതാരകളും പക്ഷികളും പല്ലികളും എല്ലാം ഉണ്ട്. ഇതൊരു പുത്തന്‍ അനുഭവമായിരുന്നു.ഇവിടെ ചില പക്ഷികള്‍ ചത്ത് കിടക്കുന്നുമുണ്ടായിരുന്നു. അതിന്റെ ദുര്‍ഗന്ധവും അവിടെ അലയടിച്ചിരുന്നു. പാമ്പുകള്‍ സാധാരണ ഇത്തരം ഗുഹകളില്‍ കാണുന്നത് പോലെയുള്ളവ തന്നെ ആണ്.

ഗുഹാമുഖത്ത് കേവലം 98 അടിമാത്രമാണ് വീതിയുള്ളത്. എന്നാല്‍ അടിത്തട്ടില്‍ ഇത് 380 അടിയോളമുണ്ട്. ഈ വെള്ളച്ചാട്ടത്തിലെ വെള്ളത്തെക്കുറിച്ചും ചില കഥകള്‍ ഉണ്ടായിരുന്നു. അത് വിഷമയമാണെന്നായിരുന്നു പ്രചാരണം. എന്നാല്‍ താന്‍ ആ വെള്ളം കുടിച്ചുവെന്നും ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അല്‍ കിന്‍ദി പറഞ്ഞു. കുറച്ച് വെള്ളം തങ്ങള്‍ അവിടെ നിന്ന് ശേഖരിച്ച് കൊണ്ടു വന്നിട്ടുമുണ്ട്. ഇത് വളരെ നല്ലസാധാരണ വെള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സഹസ്ര വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഈ ഗുഹയെന്നും ഇദ്ദേഹം വിലയിരുത്തുന്നു. എന്നാല്‍ ഇതെങ്ങനെയുണ്ടായെന്ന കാര്യത്തില്‍ പ്രാദേശിക കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹത്തിനുള്ളത്. രാജാവിന്റെ സ്വത്തുക്കള്‍ സൂക്ഷിക്കാനുള്ള ഇടമായിരുന്നുവെന്നാണ് കരുതുന്നത്.