ന്യൂയോര്‍ക്ക്: 1963ലാണ് റോയ് കെര്‍ എന്ന ഗണിത ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തിയത്. ബഹിരാകാശത്തിലെ കറങ്ങുന്ന തമോഗര്‍ത്തം എന്ന ഐന്‍സ്റ്റീന്റെ നിര്‍വചനത്തിനാണ് പുത്തന്‍ പരിഹാരവുമായി കെര്‍ രംഗത്ത് എത്തിയത്.
തമോഗര്‍ത്തം എന്ന പദം പക്ഷേ അന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ ആറ് പതിറ്റാണ്ടിനിപ്പുറം കെറിന്റെ തമോഗര്‍ത്തങ്ങള്‍ സ്ഥിരമാണെന്ന കണ്ടെത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഒരു സംഘം ശാസ്ത്രജ്ഞര്‍.
സോര്‍ബോണ്‍ സര്‍വകലാശാലയിലെ ജെറെമി സെഫ്‌റ്റെല്‍ എന്ന ഗണിത ശാസ്ത്രജ്ഞനാണ് കെറിന്റെ തമോഗര്‍ത്തങ്ങള്‍ ചലിക്കുന്നില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന് ചില ഭൂഗുരുത്വാകര്‍ഷണം ഉണ്ടെന്നും ഇദ്ദേഹം പറയുന്നു.
ഐന്‍സ്്റ്റിന്റെ സിദ്ധാന്തങ്ങളില്‍ ചില നവീനവത്ക്കരണം ആവശ്യമാണെന്നാണ് ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സയന്റിഫിക് സ്റ്റഡീസിലെ ഭൗതികശാസ്ത്രജ്ഞന്‍ തിബൗള്‍ത്ത് ദാമൗര്‍ പറയുന്നത്.
കെറിന്റെ തമോഗര്‍ത്തങ്ങള്‍ സാവധാനം കറങ്ങുന്നുണ്ടെങ്കിലും സുസ്ഥിരമാണെന്നാണ് മെയ് 30ന് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന 912 പേജുള്ള പ്രബന്ധത്തില്‍ പറയുന്നത്. സ്ഫ്റ്റലിന് പുറമെ കൊളംബിയ സര്‍വകലാശാലയിലെ എലീന ഗിയോര്‍ഗി, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ സെര്‍ജിയു ക്ലെയിനര്‍മാന്‍, എന്നിവര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയിരിക്കുന്നത്. നിരവധി വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ഈ പ്രബന്ധം തയാറാക്കിയിട്ടുള്ളത്.
ആപേക്ഷികത സിദ്ധാന്തം സംബന്ധിച്ച പുത്തന്‍ കണ്ടെത്തല്‍ ഗണിത ശാസ്ത്ര രംഗത്ത് നാഴികക്കല്ലായാണ് വിലയിരുത്തുന്നത്.