സ്വകാര്യഭാഗത്ത് ഏറ്റവും കൂടുതല്‍ ടാറ്റൂ: അവകാശവാദവുമായി മോഡല്‍

Advertisement

ലണ്ടന്‍: സ്വകാര്യഭാഗത്ത് ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത വ്യക്തി താനാണെന്ന അവകാശവാദവുമായി ബ്രിട്ടീഷ് മോഡല്‍ ബൈക്കി ഹോള്‍ട്ട്. അഞ്ച് ഘട്ടമായാണ് ഇത് പൂര്‍ത്തികരിച്ചതെന്നും വളരെയധികം വേദന സഹിച്ചതായും ബെക്കി പറഞ്ഞു.

ആര്‍ട്ടിസ്റ്റ് ടാറ്റൂ ചെയ്യുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. പക്ഷേ ഡിസൈന്‍ സംബന്ധിച്ച കൂടുതല്‍ ചിത്രങ്ങളോ വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.

34കാരിയായ ബെക്കി തന്റെ ശരീരത്തിന്റെ 95ശതമാനത്തോളം ഇടങ്ങളില്‍ ടാറ്റൂ ചെയ്തിട്ടുണ്ട്. 42000 അമേരിക്കന്‍ ഡോളര്‍ അതായത് ഏകദേശം 33 ലക്ഷം രൂപ ഇതിനായി ചെലവിട്ടു. മുഖമുള്‍പ്പെടെയുല്‌ള ഭാഗങ്ങളില്‍ ടാറ്റൂ ചെയ്തു കഴിഞ്ഞതോടെയാണ് ഇനി സ്വകാര്യ ഭാഗങ്ങളില്‍ ചെയ്യാമെന്ന് തീരുമാനിച്ചത്. ജൂലൈ അഞ്ചിനായിരുന്നു അവസാന ഘട്ടം.

സ്വകാര്യഭാഗത്ത് ഏറ്റവും കൂടുതല്‍ ടാറ്റൂ എന്ന റെക്കോര്‍ഡിന് ബെക്കി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണമില്ല. ഈ ലോകത്ത് എത്രസ്ത്രീകള്‍ സ്വകാര്യഭാഗത്ത് ടാറ്റൂ ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. എന്നാല്‍ അങ്ങനെയുള്ള വളരെ ചുരുക്കം പേരില്‍ ഒരാളാണ് ഞാന്‍. എന്റെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിച്ചത്. ബെക്കി പറഞ്ഞു. പങ്കാളി ബെന്‍ ആണ് ബെക്കിന് പിന്തുണ നല്‍കുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്.

Advertisement