ഏഥന്‍സ്: ഗ്രീസിലെ ഈജിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി 50 പേരെ കാണാതായി. 29 പേരെ രക്ഷപ്പെടുത്തിയതായി തീരദേശ സേന അറിയിച്ചു.
80 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മണിക്കൂറില്‍ 50 കി.മി വേഗതയില്‍ വീശുന്ന കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. നാലു കപ്പലുകളും തീരരക്ഷ സേനയുടെ ഒരു ബോട്ടും ഗ്രീക്ക് സേനയുടെ ഹെലികോപ്ടറും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം. ആഫ്രിക്കയില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം തേടി ഗ്രീസ്‍ വഴിയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കുന്നത്.