ശശി തരൂർ എംപിയെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി ആദരിച്ച്‌ ഫ്രഞ്ച് സർക്കാർ

Advertisement

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നൽകി ആദരിച്ച്‌ ഫ്രഞ്ച് സർക്കാർ.

‘Chevalier de la Legion d’Honneur’ നൽകിയാണ് തരൂരിനെ ആദരിച്ചിരിക്കുന്നത്. 1802-ൽ നെപ്പോളിയൻ ബോണാപാർട്ട് ആണ് ഈ ബഹുമതി സ്ഥാപിച്ചത്.

ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനയിനാണ് ശശി തരൂരിനെ ഇക്കാര്യം അറിയിച്ചത്. ഫ്രാൻസിൽ നിന്നുള്ള ഏതെങ്കിലുമൊരു മന്ത്രി ഇന്ത്യ സന്ദർശിക്കുമ്പോളാണ് പുരസ്‌കാരം സമ്മാനിക്കുക.

ഫ്രാൻസുമായുള്ള ബന്ധത്തെ വളരെയധികം ബഹുമാനത്തോടെ കാണുകയും ഫ്രഞ്ച് ഭാഷയയേയും സംസ്‌കാരത്തേയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ബഹുമതിയിൽ സന്തോഷം രേഖപ്പെടത്തുന്നതായി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2010-ൽ സ്പാനിഷ് സർക്കാരിന്റെ ‘Royal and Distinguished Spanish Order of Charles III’ എന്ന ബഹുമതിക്കും തരൂർ അർഹനായിരുന്നു.