സാംസങ് മേധാവി ലീ ജാ യങിന് ജയിൽ ശിക്ഷയിൽ ഇളവ്

Advertisement

സോൾ: ജയിൽ ശിക്ഷ അനുഭവിക്കുന്ന സാംസങ് മേധാവി ലീ ജാ യങിന് രാഷ്ട്രപതി ശിക്ഷയിൽ ഇളവ് നൽകി. ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിൽ മുൻ കൊറിയൻ പ്രസിഡൻറ് പാർക്ക് കുനേക്ക് കൈക്കൂലി നൽകിയെന്ന കുറ്റത്തിനാണ് സോൾ സെൻട്രൽ ഡിസ്ട്രിക്‌ട് കോടതി ലീയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്.

ജയിലിൽ കഴിയുന്ന ലീ ജാ യങിന് ഇതോടെ ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയും.

ദക്ഷിണ കൊറിയയിൽ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബിസിനസുകാർക്ക് സാമ്പത്തിക കാരണങ്ങളാൽ ശിക്ഷ ഇളവ് നൽകുന്നത് പതിവാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശതകോടീശ്വരൻ ലീ ജാ യങിനെ മോചിപ്പിക്കുന്നത് രാജ്യത്തിൻറെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സംഭാവനകൾ നൽകാനാണെന്ന് നീതിന്യായ മന്ത്രി ഹാൻ ഡോങ് ഹൂൺ പറഞ്ഞു.