വാട്ട്സ്‌ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജൻ വഴി മാൽവെയർ ആക്രമണം നടക്കുന്നുവെന്ന് റിപ്പോർട്ട്

Advertisement

ലണ്ടൻ: വാട്ട്സ്‌ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജൻ വഴി മാൽവെയർ ആക്രമണം നടക്കുന്നുവെന്ന് റിപ്പോർട്ട്.

പുതിയ മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും.

ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്‌ആപ്പ് എന്നിവയുടെ മാതൃ കമ്പനി മെറ്റയാണ് ഈ മുന്നറിയിപ്പ് നൽകിയത്.

ഡ്രാക്കറിസ് എന്ന പേരിലുള്ള മാൽവെയർ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം.

Advertisement