റിയാദ്: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല വിവാഹിതനാവുന്നു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നിന്നുള്ള റജ്വ ഖാലിദ് ബിൻ മുസൈദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫാണ് വധു. ഇരുവരുടെയും വിവാഹനിശ്ചയം നടന്നതായി ജോർദാൻ റോയൽ കോർട്ട് അറിയിച്ചു. ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Read more: വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ദുബൈ കെഎംസിസി
വധുവിന്റെ റിയാദിലെ വീട്ടിൽ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. ജോർദാൻ രാജകുടുംബത്തിലെ നിരവധി പ്രമുഖരാണ് ഇതിനായി കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ എത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനെ വിളിച്ച് ആശംസകൾ അറിയിച്ചതായി സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിവാഹിതരാവാനൊരുങ്ങുന്ന ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനും വധുവിനും സന്തോഷകരമായ ജീവിതം ആശംസിക്കുന്നതായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു.