ഇങ്ങനെ വേണം ജനാധിപത്യം: അഗ്നിശുദ്ധി തെളിയിച്ച് പ്രധാനമന്ത്രി

Advertisement


ഹെല്‍സിങ്കി: താന്‍ ഒരിക്കലും മയക്കുമരുന്നുകള്‍ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന്‍. ഇത് തെളിയിക്കാന്‍ താന്‍ പരിശോധനം നടത്തിയെന്നും അവര്‍ അറിയിച്ച

കഴിഞ്ഞ ദിവസമാണ് ഇവര്‍ ഒരു പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതായുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് ഇവര്‍ പരിശോധനയ്ക്ക് വിധേയമായി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പരിശോധനാ ഫലം ഒരാഴ്ചയ്ക്കകം വരും.

താന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത്തരമൊരു വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കമോയെന്ന കാര്യത്തില്‍ നിരവധി പേര്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവും ഇല്ല. ആരെയും കാണാനും ഇഷ്ടപ്പെടുന്നില്ല.

ഇവര്‍ ചില കലാകാരന്‍മാര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഉടന്‍ തന്നെ ചില മാധ്യമങ്ങളും ഇത് ഏറ്റെടുത്തു. ഇതില്‍ പ്രധാനമന്ത്രി നൃത്തം ചെയ്യുന്നുമുണ്ട്. പാര്‍ട്ടിക്കിടെ ചില മയക്കുമരുന്നുകളെ കുറിച്ച് പരാമര്‍ശിക്കുന്നതായും ചിലര്‍ പറഞ്ഞു.

താന്‍ മദ്യപിക്കാറുണ്ടെന്നും മരിന്‍ വ്യക്തമാക്കി. മയക്കുമരുന്ന് പക്ഷേ ഉപയോഗിക്കാറില്ല. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചതായും തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.

താന്‍ ഒരു വൈകുന്നേരം തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ടതായും ആ ദൃശ്യങ്ങള്‍ അതിന്റേതാണെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ സ്വകാര്യമായ ഒരു ചടങ്ങാണ് ഇത്തരത്തില്‍ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും മരിന്‍ പറഞ്ഞു.