റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം ഗണ്യമായി ഉയർന്നു.ആഭ്യന്തര തൊഴിൽ വിപണിയിലെ സ്വദേശി സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഈ വർഷം ആറുമാസത്തിനിടെ 32.9 ശതമാനമായി ഉയർന്നു.
തൊഴിൽരംഗത്തെ സ്ത്രീ ശാക്തീകരണത്തെ സഹായിക്കാൻ മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന പ്രവർത്തനപദ്ധതികളുടെ ഫലമാണിത്. 15 വയസ്സിന് മുകളിലുള്ള സ്വദേശി സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് ഏകദേശം 33.6 ശതമാനം ആയി ഉയർന്നിട്ടുണ്ട്.
ശാക്തീകരണത്തിനായി നിരവധി സംരംഭങ്ങൾ മന്ത്രാലയം നടപ്പാക്കി. ഏകദേശം 71,612 സ്ത്രീകൾ ഇഷ്ടത്തിന് അനുസരിച്ച് ജോലി ചെയ്യാൻ അവസരമൊരുക്കുന്ന ‘വഴക്കമുള്ള ജോലി’ സംരംഭത്തിന്റെ ഗുണഭോക്താക്കളായി.