ആമസോണിലേക്ക് ജീവനക്കാരെ തേടിയുള്ള ജെഫ് ബെസോസിന്റെ ആദ്യ പരസ്യം വൈറൽ

Advertisement

ആമസോണിലേക്ക് ജീവനക്കാരെ തേടിയുള്ള ജെഫ് ബെസോസിന്റെ ആദ്യ പരസ്യം വൈറൽ

വാഷിങ്ടൺ: ആമസോണിലേക്ക് ജീവനക്കാരെ തേടിയുള്ള സി.ഇ.ഒ ജെഫ് ബെസോസിന്റെ ആദ്യ പരസ്യം വൈറൽ. 1994 ആഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ച പരസ്യം ടെക് ജേണലിസ്റ്റായ ജോൺ എറിലിച്ച്‌മാനാണ് പങ്കുവെച്ചത്.

ട്വിറ്റിൽ പങ്കുവെച്ച പരസ്യത്തിന് 900 റീ ട്വിറുകളും 9000ത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

സി/സി++/യുനിക്സ് ഡെവലപ്പറെ തേടിയാണ് ജെഫ് ബെസോസ് പരസ്യമിട്ടത്. യോഗ്യതയായി ബി.എസ്, എം.എസ് അല്ലെങ്കിൽ പി.എച്ച്‌.ഡി വേണമെന്നാണ് അറിയിച്ചിരിക്കുന്നത്. സിയാറ്റിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ് സംരംഭത്തിനായാണ് ആളുകളെ തേടുന്നതെന്നും പരസ്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെബ് സെർവറി​നെ കുറിച്ച്‌ എച്ച്‌.ടി.എം.എല്ലിനെ കുറിച്ചുമുള്ള അറിവ് അധിക യോഗ്യതയായി പരിഗണിക്കുമെങ്കിലും നിർബന്ധിത യോഗ്യതയല്ലെന്ന് വ്യക്തമാക്കുന്നു. 1994ൽ വാഷിങ്ടണിലെ ബെല്ലാവ്യുവിലെ ഒരു ഗാരേജിലാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. ബുക്കുകളുടെ വിതരണത്തിന് വേണ്ടിയുള്ള മാർക്കറ്റ്പ്ലേസായാണ് ആമസോൺ തുടങ്ങിയത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ​ഓൺലൈൻ ഷോപ്പിങ് സൈറ്റായി ആമസോൺ വളർന്നു.

Advertisement