ആണവ നിർവ്യാപന കരാർ ശക്തിപ്പെടുത്തൽ നീക്കത്തിന് ഉടക്കിട്ട് റഷ്യ

Advertisement

ന്യൂയോർക്ക്: അരനൂറ്റാണ്ട് പഴക്കമുള്ള ഐ​ക്യ​രാ​ഷ്ട്ര സ​ഭ ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ (എ​ൻ‌.​പി.​ടി) ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന് ഉ​ട​ക്കി​ട്ട് റ​ഷ്യ.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ആ​ണ​വ​നി​ല​യ​മാ​യ യു​ക്രെ​യ്നി​ലെ ‘സ​പോ​റി​ഷ്യ’ റ​ഷ്യ​ൻ സൈ​ന്യം കൈ​വ​ശ​പ്പെ​ടു​ത്തി​യ​തി​നെ വി​മ​ർ​ശി​ക്കു​ന്ന പ​രാ​മ​ർ​ശം ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ പു​ന​പ​രി​ശോ​ധ​ന​യു​ടെ അ​ന്തി​മ ക​ര​ടി​ലു​ള്ള​താ​ണ് റ​ഷ്യ​യെ ചൊ​ടി​പ്പി​ച്ച​ത്.

സ​പോ​റി​ഷ്യ ആ​ണ​വ നി​ല​യ​ത്തി​നും മ​റ്റ് നി​ല​യ​ങ്ങ​ൾ​ക്കും സ​മീ​പ​മു​ള്ള സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക 36 പേജുള്ള അ​ന്തി​മ ക​ര​ട് പ്രകടിപ്പിക്കുന്നു. പ്ലാ​ന്റി​ന്റെ നി​യ​ന്ത്ര​ണം യു​ക്രെ​യ്നി​ൽ​നി​ന്ന് ന​ഷ്ട​മാ​യ​തും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​ടെ നി​സ്സ​ഹാ​യ​ത​യും വ്യ​ക്ത​മാ​ക്കി. ആ​ണ​വ വൈ​ദ്യു​തി റ​ഷ്യ​യി​ലേ​ക്ക് വ​ഴി​തി​രി​ച്ചു​വി​ടു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സ​പോ​റി​ഷ്യ സ​ന്ദ​ർ​ശ​ന ശ്ര​മ​ങ്ങ​ളെ​യും കരടിൽ പി​ന്തു​ണ​ക്കുന്നു.

യു.​എ​ന്നി​ലെ 151 അം​ഗ​രാ​ജ്യ​ങ്ങ​ൾ നാ​ലാ​ഴ്ച​ നടത്തിയ സം​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും​ശേ​ഷം സം​യു​ക്ത​രേ​ഖ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് ആ​യു​ധ നി​യ​ന്ത്ര​ണ​ത്തി​നും വീ​ണ്ടും പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ആ​യു​ധ മ​ത്സ​രം ത​ട​യാ​നു​മു​ള്ള പ്ര​തീ​ക്ഷ​ക​ൾ​ക്കേ​റ്റ പ്ര​ഹ​ര​മാ​യി വി​ല​യി​രു​ത്തു​ന്നു. കരാർ അവലോകന സമ്മേളനം അഞ്ച് വർഷം കൂടുമ്പോഴും നട​ത്തേണ്ടതായിരുന്നു. എന്നാൽ കോവിഡ് മഹാമാരി കാരണം വൈകി.

കൂട്ട നശീകരണ ആയുധങ്ങളില്ലാത്ത പശ്ചിമേഷ്യ മേഖല സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തിലെ കടുത്ത അഭിപ്രായഭിന്നതകളെച്ചൊല്ലി 2015 ലെ അവസാന അവലോകന സമ്മേളനവും കരാറിലെത്താതെ അവസാനിച്ചിരുന്നു. 1968ൽ ​ഉ​ണ്ടാ​ക്കി​യ​താ​ണ് ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ. ആ​ണ​വാ​യു​ധ​ശേ​ഷി​യു​ള്ള രാ​ജ്യ​ങ്ങ​ൾ നി​രാ​യു​ധീ​ക​രി​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​മ്പോ​ൾ ആ​ണ​വാ​യു​ധ​ങ്ങ​ളി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ൾ അ​വ വി​ക​സി​പ്പി​ക്കി​ല്ലെ​ന്ന് വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

Advertisement