വിമാനത്തിന്റെ വലിപ്പം, ഭൂമിയെ ലക്ഷ്യമാക്കി വീണ്ടും ഉൽക്ക; അപകടസാധ്യത മുന്നറിയിപ്പ്

Advertisement

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമാക്കി ഉൽക്ക നീങ്ങുന്നതായി അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്.

ഭൂമിയുടെ അരികിലൂടെ കടന്നുപോകുന്ന ഉൽക്കയെ അപകടസാധ്യതയുള്ളവയുടെ ഗണത്തിലാണ് നാസ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിമാനത്തിന്റെ വലിപ്പമുള്ള ഉൽക്കയാണ് ഇന്ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നത്. നൂറ് അടി വീതിയുള്ള ഉൽക്ക ഭൂമിയിൽ നിന്ന് 55 ലക്ഷം കിലോമീറ്റർ അകലെ തൊട്ടരികിലൂടെ കടന്നുപോകും.

ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 19.5 മടങ്ങ് അകലത്തിലൂടെ കടന്നുപോകുന്ന ഉൽക്കയെ അപകടസാധ്യതയുള്ളവയുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിയോ 2022 ക്യൂപിത്രീ എന്നാണ് ഉൽക്ക അറിയപ്പെടുന്നത്.